പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ നവിന്റെ കുടുംബം; കളക്ടറുടെ  കത്ത് സ്വീകരിക്കാൻ കഴിയില്ല

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോപണ വിധേയയായ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ കക്ഷി ചേരാൻ കുടുംബം.

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ കത്ത് സ്വീകരിക്കാൻ കഴിയില്ലെന്ന് മരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം തങ്ങളെ അറിയിച്ചതായി സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി. അഖിൽ അറിയിച്ചു. കേസിൽ നിയമസഹായം വേണമെന്ന് നവീന്റെ കുടുംബം ആവശ്യപ്പെട്ടതായും അഖിൽ പറഞ്ഞു

കത്തിനെ ​ഗൗരമായി കാണുന്നില്ലെന്നും കലക്ടറുടെ വ്യക്തിപരമായ അനുഭവങ്ങൾ സൂചിപ്പിച്ചു എന്നല്ലാതെ മറ്റൊന്നുമില്ലെന്നും മഞ്ജുഷ പറഞ്ഞതായി അഖില്‍ അറിയിച്ചു.

ഓൺലൈൻ ചാനലിനെ വിളിച്ചു വരുത്തി ഇത്തരത്തിൽ പരിപാടി നടത്തിയതിൽ കലക്ടർ ഇടപെട്ടില്ല. ഇടപെടാമായിരുന്നിട്ടും ഇടപെട്ടില്ലെന്നും കത്തിനെ ​ഗൗരവമായി കാണുന്നില്ലെന്നും മഞ്ജുഷ അറിയിച്ചതായി അഖിൽ പറഞ്ഞു.

Leave a Reply

Your email address will not be published.