പി.പി. ദിവ്യ മുൻകൂർ ജാമ്യ ഹർജി തേടി; യാത്രയയ്പ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടർ

പി.പി. ദിവ്യ മുൻകൂർ ജാമ്യ ഹർജി തേടി; യാത്രയയ്പ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടർ

കണ്ണൂർ: എഎഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുൻകൂർ ജാമ്യ ഹർജി നൽകി.  തലശ്ശേരി സെഷൻസ് കോടതിയിൽ ആണ്  ജാമ്യപേക്ഷ നൽകിയത്.
   യാത്രയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടർ ആണെന്നും.  ഡെപ്യൂട്ടി കളക്ടർ  സംസാരിക്കാനായി തന്നെ വേദിയിലേക്ക് ക്ഷണിച്ചു എന്നും ഹർജിയിൽ പി പി ദിവ്യ  വ്യക്തമാക്കി. നവീൻ ബാബുവിനെതിരെ സംസാരിച്ചത് തികച്ചും സദുദ്ദേശഭാരമാണെന്നും ഹർജിയിൽ പറയുന്നു.

നവീൻ ബാബുവിന്റെ മരണത്തിൽ  പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ദിവ്യക്കെതിരെ ചാർത്തിയിരിക്കുന്നത്. തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ ടൗൺ സി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു നടപടി.

കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ട്രേറ്റ് ജീവനക്കാരുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ നിന്ന് പി. പി ദിവ്യയെ ഇന്നലെ നീക്കിയിരുന്നു.

Leave a Reply

Your email address will not be published.