തിരൂർ ഉപജില്ല ശാസ്ത്രമേളക്ക് തുടക്കമായി

.

തിരൂർ ഉപജില്ല ശാസ്ത്രമേള തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.
ബുധനാഴ്ച രാവിലെ ശാസ്ത്ര നാടകത്തോടെ മേളയിലെ മത്സരങ്ങൾക്ക് തുടക്കമായി.

തിരുനാവായ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ശ്രീമതി. ഖദീജ ആയപ്പള്ളി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സൈനുദ്ദീൻ മേള ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ,
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദേവയാനി,
ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് മൊയ്തീൻ കുട്ടി,
വാർഡ് മെമ്പർ ഷാലി ജയൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.വി. രമ, മാനേജ്മെൻ്റ് പ്രതിനിധി ജയറാം, AMLP സ്കൂൾ മാനേജർ മുഹമ്മദ്,
PTA പ്രസിഡൻ്റ് സുബ്രഹ്മണ്യൻ,
PTA വൈസ് പ്രസിഡൻ്റ് രോഷ്ണി ,
പൂർവ്വ വിദ്യാർത്ഥീ സംഘടനാ പ്രതിനിധി മോഹൻ കുമാർ, കോ ഓർഡിനേറ്റർ പ്രവീൺ പടയമ്പത്ത്
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഒക്ടോബർ 16, 17, 18 തിയ്യതികളിൽ തിരുനാവായ നാവാ മുകുന്ദ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് മേള നടക്കുന്നത്. ശാസ്ത്ര – ഗണിതശാസ്ത്ര- സാമൂഹ്യ ശാസ്ത്ര – പ്രവർത്തി പരിചയ – ഐ. ടി മേളകളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോസ് സ്വാഗതവും പ്രധാനാധ്യാപിക ദീപ എം.സി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.