മലപ്പുറം: രാജ്യത്തെ സംഘ പരിവാർ വൽക്കരിക്കാനും ന്യൂനപക്ഷങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്താനും ബിജെപി നടത്തുന്ന പരീക്ഷണങ്ങളുടെ പുതിയ വേർഷനാണ് മദ്രസ്സകൾക്ക് സർക്കാർ സഹായങ്ങൾ നൽകരുതെന്നും, മദ്രസ്സകൾ അടച്ചു പൂട്ടണമെന്നുമുള്ള ബാലാവകാശ കമ്മീഷന്റെ പുതിയ നിർദേശങ്ങളെന്ന് നാഷണൽ ലീഗ് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
കേരളത്തിലെ മദ്രസ്സകളൊന്നും സർക്കാർ സഹായം പറ്റുന്നില്ലെന്നും, സ്കൂൾ പഠനത്തിന് തടസ്സമാവുന്നില്ലെന്നും, വിശ്വാസികൾ പിരിവെടുത്ത് നടത്തുന്ന മദ്രസ്സാ പ്രസ്ഥാനത്തെ തകർക്കാൻ വരുന്നവരെ എങ്ങനെ നേരിടണമെന്ന് വിശ്വസിക്കൾക്കറിയാമെന്നും യോഗം ചൂണ്ടിക്കാട്ടി.
വർക്കിംങ് പ്രസിഡന്റ് സി എച്. മുസ്തഫ അധ്യക്ഷം വഹിച്ചു. എം. അലവിക്കുട്ടി മാസ്റ്റർ, ഹംസക്കുട്ടി ചെമ്മാട്, ഖാലിദ് മഞ്ചേരി, അലവി മര്യാട്, പ്രൊഫ: കെ കെ. മുഹമ്മദ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ സ്വാഗതവും സെക്രട്ടറി കെ കെ. മൊയ്‌ദീൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
Leave a Reply