മാസപ്പടി കേസ്: വീണ വിജയന്റെ മൊഴിയെടുത്തു

മാസപ്പടി കേസ്: വീണ വിജയന്റെ മൊഴിയെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസ് അന്വേഷിക്കുന്ന എസ്എഫ്‌ഐഒ(സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ മൊഴിയെടുത്തു.  കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍വെച്ചാണ് മൊഴിയെടുത്തത്. എസ് എഫ് ഐ ഒ കേസ് ഏറ്റെടുത്ത് പത്ത് മാസത്തിനുശേഷമാണ് മൊഴിയെടുപ്പ്.
ടി വീണയുടെ എക്സാലോജിക് കമ്പനിക്ക് കരിമണല്‍ കമ്പനിയായ സി എം ആര്‍ എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന കണ്ടെത്തലില്‍ എസ് എഫ് ഐ ഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ധാതു മണല്‍ ഖനനത്തിനായി കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനു അനുമതി നല്‍കിയതിനു പ്രതിഫലമായി വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് മാസപ്പടിയായി രണ്ടു കോടിയായി പണം ലഭിച്ചുവെന്നാണ് ആരോപണം.
ചെന്നൈ ഓഫീസില്‍ ഹാജരായ വീണ വിജയനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് സിആര്‍എംഎല്ലില്‍ നിന്നും കെഎസ്‌ഐഡിസി ഉദ്യോഗസ്ഥരില്‍ നിന്നും എസ്എഫ്‌ഐഒ മൊഴി രേഖപ്പെടുത്തിയിരുന്നു. വീണയുടെ കമ്പനിയായ എക്‌സാലോജിക്കില്‍ നിന്നും അന്വേഷണ ഏജന്‍സി വിവരം ശേഖരിച്ചിരുന്നു.

Leave a Reply

Your email address will not be published.