മിൽട്ടൺ ചുഴലിക്കാറ്റ്: മരണം 17 ആയി

വാഷിങ്ടന്‍: ഫ്ലോറിഡയുടെ കിഴക്കൻ തീരത്തുള്ള സെൻ്റ് ലൂസി കൗണ്ടിയിൽ 10ന് ഉണ്ടായ മിൽട്ടൺ  ചുഴലിക്കാറ്റിൽ മരണം 17 ആയി. ദശലക്ഷക്കണക്കിന് വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. എകദേശം രണ്ട് മില്യണിലധികം വീടുകളിലെ വൈദ്യുതി വിതരണം നിലച്ചതായി അധികൃതർ അറിയിച്ചു

മിൽട്ടൻ കൊടുങ്കാറ്റ് സംഹാര താണ്ഡവമാടിയ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വെള്ളം ഉയർന്നു കൊണ്ടിരിക്കുന്ന പ്രദേശങ്ങളുണ്ടെന്നും ജാഗ്രത പാലിക്കണമെന്നു ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി. തിരച്ചിൽ തുടരുകയാണെന്നും ഇതുവരെ 1,600 പേരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവന്നതായിയും ഗവർണർ ഡിസാൻ്റിസ് പറഞ്ഞു. കൊടുങ്കാറ്റിൽ 50 ബില്യൺ ഡോളറിന്റെ നാശനഷ്ടം കണക്കാക്കുന്നതായി പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. ബൈഡൻ ശനിയാഴ്ച ഫ്ലോറിഡ സന്ദർശിക്കും


ടാമ്പ രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെ മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. വീടുകള്‍ തകര്‍ന്നവര്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്കും സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published.