എസ്ഡിപിഐയുടെ ജന ജാഗ്രത ക്യാമ്പയിൻ സമാപനം ചൊവ്വാഴ്ച പുത്തനത്താണിയിൽ

തിരൂർ: പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ തിരൂർ മണ്ഡലം പ്രസിഡന്റ്‌ നിസാർ അഹമ്മദ് നയിക്കുന്ന ജന ജാഗ്രത ക്യാമ്പയിൻ ഒക്ടോബർ 15 ചൊവ്വാഴ്ച പുത്തനത്താണിയിൽ പ്രകടനവും പൊതുയോഗത്തോടും കൂടി സമാപിക്കും.

ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടം മുതൽ സംഘപരിവാർ ഭരണ – ഉദ്യോഗരംഗത്ത് കൈകടത്തൽ നടത്തിവരികയാണ്. അതിന്റെ പ്രത്യക്ഷത്തിലുള്ള പ്രതിഫലനമായിരുന്നു, RSS പ്രവർത്തകർ പ്രതികളായി വരുന്ന കൊലപാതകമടക്കമുള്ള കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോവുന്നത്.

കേരള പോലീസിലെ സംഘപരിവാർ താല്പര്യങ്ങൾ സംരക്ഷിക്കുകയും സ്വർണ്ണം കടത്തലും, മരം മുറിച്ചുകടത്തലുമടക്കം അധോലോക സംഘങ്ങളെ പോലെ പ്രവർത്തിക്കുന്ന പോലീസിലെ ചെറിയൊരു വിഭാഗം കേരളത്തിലെ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിന് ഭീഷണിയാകുമ്പോൾ കേരളം നാളിതുവരെ സൂക്ഷിച്ചുവെച്ച മതേതര ജനാധിപത്യ സൗഹാർദ്ദ രാഷ്ട്രീയത്തിന് വിലങ് തടിയായി നിൽക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ഇത്തരം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ആഭ്യന്തരവകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച പുത്തനത്താണിയിൽ
പൊതുയോഗം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യും , മലപ്പുറം ജില്ലാ പ്രസിഡണ്ട് അൻവർ പഴഞ്ഞി മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് കെസി നസീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ കെ മജീദ്, ജുബൈർ കല്ലൻ, നജീബ് തിരൂർ മണ്ഡലം സെക്രട്ടറി കെ സി ഷമീർ എന്നിവർ സംബന്ധിക്കും.

നേരത്തെ ഒക്ടോബർ 4 മുതൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്, മുൻസിപ്പൽ കമ്മിറ്റിക്ക് കീഴിൽ പാർട്ടിയുടെ പഞ്ചായത്ത്, മുൻസിപ്പൽ പ്രസിഡന്റ്‌മാർ നയിച്ച പദയാത്രയും വാഹനപ്രചരണവും നടന്നിരുന്നു..

വാർത്താസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ നിസാർ അഹമ്മദ് മണ്ഡലം സെക്രട്ടറി കെസി ഷമീർ, മണ്ഡലം ട്രഷറർ ഹംസ എ പി, മണ്ഡലം ജോ:സെക്രട്ടറി അഷറഫ് തിരൂർ എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published.