ഭാഗ്യവാനെ കണ്ടെത്തി;  കര്‍ണാടക സ്വദേശി അൽത്താഫിന് 25 കോടി

ഭാഗ്യവാനെ കണ്ടെത്തി;  കര്‍ണാടക സ്വദേശി അൽത്താഫിന് 25 കോടി

കല്‍പ്പറ്റ: ഇത്തവണയും കേരളം കടന്നു ഭാഗ്യം അയൽ സംസ്ഥാനത്തേക്. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് തിരുവോണം ബംപറിലെ 25 കോടി ഒന്നാം സമ്മാനം ലഭിച്ചത്.
കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ നാല്‍വര്‍ സംഘത്തിനായിരുന്നു ബംപര്‍ അടിച്ചത്.

കർണാടകയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന അൽത്താഫ് വയനാട്ടിൽ ബന്ധുവീട്ടിലെത്തിയ സമയത്താണ് ടിക്കറ്റെടുത്തത്. കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അല്‍ത്താഫ് പറഞ്ഞു. ദൈവം കാത്തെന്നായിരുന്നു  അല്‍ത്താഫിന്റെ  ആദ്യ പ്രതികരണം.  സ്വന്തമായി ഒരു വീടുവയക്കണമെന്നും അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ്.

വയനാട്ടിലെ എസ്‌ ജെ ലക്കി സെന്ററിൽ ജിനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ആദ്യ സമ്മാനം നേടിയത്. ബത്തേരി ഗാന്ധി ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ലോട്ടറിക്കടയിൽ നിന്ന് വിറ്റ ലോട്ടറിക്കാണ് ഇത്തവണത്തെ ഓണം ബംബർ 25 കോടി രൂപ അടിച്ചത്. രണ്ടു മാസം മുമ്പ് ഇതേ കടയിൽ നിന്നു വിറ്റ വിൻ വിൻ ലോട്ടറിക്ക് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചിരുന്നു.

Leave a Reply

Your email address will not be published.