ഹോർത്തൂസ് മലബാറിക്കസിന്റെ മുഖചിത്രത്തിന് പോലീസുദ്യോഗസ്ഥന്റെ കയ്യൊപ്പ്

തൃശൂർ: പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കുന്ന പോലീസുദ്യോഗസ്ഥനെന്ന് പോലീസിലെ പോലെതന്നെ നാട്ടിലും അറിയപെടുന്നുണ്ടെങ്കിലും ചരിത്രത്തിൽതന്നെ ഏറെ പ്രാധാന്യമുള്ള മൂന്നു നൂറ്റാണ്ടിലധികം പഴക്കമുള്ള  ഹോർത്തൂസ് മലബാറിക്കസ് എന്ന ചരിത്രഗ്രന്ഥത്തിന് വർണ്ണക്കൂട്ടുകൾകൊണ്ട് പുറംചട്ട തയ്യാറാക്കിയ പോലീസുദ്യോസ്ഥൻ എന്ന വിവരം ഇപ്പോഴാണ് പലരും അറിയുന്നത്.   അതുകൊണ്ടുതന്നെയാണ് വർഷങ്ങൾക്കുശേഷവും തൃശൂർ സിറ്റി പോലീസ് പിആർഒ വിഭാഗത്തിൽ ജോലിചെയ്യുന്ന അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ രാജേശ്വരനെ  ഇപ്പോഴും വിളിച്ച് പലരും അഭിനന്ദിക്കുന്നത്.

കേരളത്തിലെ സസ്യസമ്പത്തുകളെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥം, മലയാളലിപികൾ ചിത്രരൂപത്തിൽ പ്രത്യക്ഷപെട്ട ആദ്യ ഗ്രന്ഥം എന്നീ പ്രത്യേകതകൾക്കപ്പുറം ഒരു കേരള പോലീസുദ്യോഗസ്ഥൻെറ ചായക്കൂട്ടുകളിൽ പുറംചട്ടയോടെ പ്രസിദ്ധീകരിച്ച ഇംഗ്ളീഷ്, മലയാളം എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ ചരിത്ര ഗ്രന്ഥം എന്ന പ്രത്യേകതകൂടിയാണ് രാജേശ്വരൻ വർണ്ണകൂട്ടുകളിലൂടെ ചേർത്തിരിക്കുന്നത്.  കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അപ്രൻറിസായി ജോലിചെയ്യുമ്പോഴാണ് രാജേശ്വരന് അപൂവ്വമായ ഈ അവസരം ലഭിച്ചത്.  രണ്ടുമാസമെടുത്താണ് രാജേശ്വരൻ പുറം ചട്ട തയ്യാറാക്കിയത്. ഗ്രന്ഥത്തിൻെറ പ്രാധാന്യം അറിയുന്നതിനാൽ ഏറെ ശ്രദ്ധയോടെ ആശയവും വർണ്ണവും ഏറെ യോജിക്കുന്ന തരത്തിലാണ് ചിത്രം പൂർത്തിയാക്കിയത്.  334 വർഷം മുൻപുള്ള  രേഖാചിത്രത്തോട് നീതിപുലർത്തുന്ന ചിത്രമായിരിക്കണം എന്നുമാത്രമായിരുന്നു രാജേശ്വരൻ ലഭിച്ച നിർദ്ദേശം . പൂർണ്ണമായും ഡച്ചുശൈലിയിലെ കെട്ടിട നിർമ്മാണ രീതിയും വർണ്ണകൂട്ടുകളിലെ വൈവിധ്യവും അർത്ഥപൂർണ്ണമായ പല മാറ്റങ്ങളും കൂട്ടിചേർത്തുവരച്ച ചിത്രം യാതൊരു അഭിപ്രായവ്യത്യാസങ്ങളുമില്ലാതെ കേരള സർവ്വകലാശാലയുടെ ദ്വിഭാഷാ പതിപ്പുകളിലേക്ക് അംഗീകരിക്കപെടുകയായിരുന്നു.  ഗ്രന്ഥം കർത്താവായ ഇട്ടി അച്ചുതനോടൊപ്പമുള്ള  മൂന്നു ഭട്ട് വൈദ്യൻമാരുടെ നടുവിൽ പ്രത്യക്ഷപെടുന്ന ഡച്ച് പൂന്തോട്ടദേവതയും ദേവതയ്ക്ക് ചെടികൾ സമ്മാനിക്കുന്ന വൈദ്യൻമാരും എന്നതാണ് ചിത്രത്തിലെ ആശയം.

മാള  സ്വദേശിയായ രാജേശ്വരൻ 2003 ലാണ് പോലീസ് സർവ്വീസിൽ പ്രവേശിക്കുന്നത്.   െഎസ്ആർഒ ജീവനക്കാരന്റെ കൊലപാതകം, പെരിഞ്ഞനം നവാസ് വധം, മലക്കപ്പാറ വിശ്വനാഥൻ വധം തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളെ കണ്ടെത്താൻ രാജേശ്വരൻ വരച്ച പ്രതികളുടെ രേഖാചിത്രങ്ങൾ സഹായകമായിട്ടുണ്ട്. ഒരു പോലീസുദ്യോഗസ്ഥനേക്കാളുപരി ഒരു ചിത്രകാരൻകൂടിയാണെന്ന് മനസ്സിലാക്കിയ പലരും  രേഖാചിത്രമോ ഛായാചിത്രമോ വരയ്ക്കാൻ അവശ്യപെടാറുമുണ്ട്.  ഡ്യൂട്ടിയ്ക്കുശേഷം കിട്ടുന്ന വിശ്രമ സമയങ്ങളിൽ വരച്ച പല ചിത്രങ്ങളും ഏറെ ശ്രദ്ധയാകർഷിക്കുന്നവയാണ്. പ്രശസ്തരായ പല വ്യക്തികൾക്കും രേഖാചിത്രങ്ങൾ വരച്ചുനിൽകിയിട്ടുണ്ട്.  തൻെറ കഴിവുകൾ പോലീസിലൂടെ  രേഖാചിത്രമായും മറ്റു ബോധവത്ക്കരണ പരിപാടികളുടെ ആശയങ്ങളായും ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപെടുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ രാജേശ്വരൻ പറയുന്നു.  
പൂപ്പത്തി ആനാമ്പലത്ത് ദാമോദരൻേറയും  ദേവയാനിയുടേയും മകനായ രാജേശ്വരൻ, വിദ്യഭ്യാസവകുപ്പിൽ ജോലിചെയ്യുന്ന ഭാര്യ ബിസ, മക്കളായ ദേവാംഗന, ഇതിഹാസ് എന്നിവരടങ്ങുന്നതാണ് രാജേശ്വരന്റെ കുടുംബ ചിത്രം.

Leave a Reply

Your email address will not be published.