മലപ്പുറം: വഹ്ദത്തെ ഇസ്ലാമി ഹിന്ദിന്റെ അഖിലേന്ത്യാ പ്രതിനിധി പഠന ക്യാമ്പ് മലപ്പുറം ജില്ലയിലെ മിനി ഊട്ടിയിൽ ഒക്ടോബർ 10 മുതൽ 13 വരെ നടക്കും .
പ്രവർത്തകരുടെ അറിവുകളും ധാരണകളും വർധിപ്പിക്കുക, ഖുർആനിന്റെയും പ്രവാചകചര്യയായ ഹദീസിന്റെയും വെളിച്ചത്തില്‍ വിവിധ വിഷയങ്ങളില്‍ വിശലകനാത്മക വിലയിരുത്തലുകൾ പഠന വിധേയമാക്കുക, സമകാലിക സംഭവവികാസങ്ങളുടെ ഗതിവിഗതികൾ വിലയിരുത്തുക മുതലായവയാണ് ക്യാമ്പ്കൊണ്ടുദ്ദേശിക്കുന്നത്.
സ്വഹാബികളുടെ ചരിത്രം, വിവിധ പണ്ഡിതൻമാരുടെ രചനകൾ,
പുതുതലമുറയിലെ സൈബ൪ സ്വാധീനം, പരിസ്ഥിതി സംരക്ഷണം-ഇസ്ലാമിക വീക്ഷണം എന്നിവ മറ്റു വിഷയങ്ങളാണ്.
പരിപാടിയില്‍ അഖിലേന്ത്യാ അധ്യക്ഷന്‍ സിയാഉദ്ദീന്‍ സിദ്ദീഖി സെക്രട്ടറി ജനറൽ ഡോക്ടർ അനീസ് അഹ് മദ് എന്നിവർ പങ്കെടുക്കും.
വിശ്വാസികളില്‍ എല്ലാ വിഷയങ്ങളിലും
വ്യക്തമായ ഇസ്ലാമിക കാഴ്ചപാടുകൾ വളർത്തിയെടുക്കാനും അതനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തിയെടുക്കാനുമാണ് പ്രസ്ഥാനം മുഖ്യമായും ശ്രദ്ധപതിപ്പിക്കുന്നത്.
വിദ്യഭാസ ബോധവൽക്കരണം ജീവ കാരുണ്യ പ്രവർത്തനം പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവയും വഹ്ദത്ത് നടത്തി കൊണ്ടിരിക്കുന്നു.
ഡോ.പി.മുഹമദ് ഇസ്ഹാഖ് ( നഖീബ് , വഹ്ദത്തെ ഇസ്ലാമി, കേരള റീജിയൻ, ജലാലുദ്ദീൻ.പി ജന.സെക്രടറി , വഹ്ദത്തെ ഇസ്ലാമി കേരള റീജിയൻ, അബ്ദുൽ മജീദ് MT. (വഹ്ദത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി), അബ്ദുൽ കരീം. എം.
( വഹ്ദത്തെ ഇസ് ലാമി മലപ്പുറം ജി ല്ലാ നാസിം. ), അബ്ദുൽ സലാം. (വഹ്ദത്തെ ഇസ് ലാമി സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.