ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകും

ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകും

ജമ്മു കശ്മീർ: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാഷണൽ കോൺഫറൻസും കോൺഗ്രസ് സഖ്യവും കേന്ദ്രഭരണപ്രദേശത്ത് മികച്ച ലീഡ് നേടി, ഭൂരിപക്ഷം മറികടന്നു.
ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന്  നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്‌ദുല്ല പ്രഖ്യാപിച്ചു.
എൻസിയുടെ കൈപിടിച്ച് ഇന്ത്യ സഖ്യം വ്യക്തമായ ലീഡാണ് കശ്മീരിൽ നേടിയത്. നാഷണൽ കോൺഫറൻസ് 40 സീറ്റിലും ബിജെപി 29 സീറ്റിലും മുന്നിലാണ്. കോൺഗ്രസ് 6 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻസിയുടെ ഒമർ അബ്ദുല്ല മത്സരിച്ച രണ്ടിടങ്ങളിലും

ആർട്ടിക്കിൾ 370 റദ്ദാക്കിയ 2019ന് ശേഷം ഈ തിരഞ്ഞെടുപ്പിലൂടെ യുടിയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്ഥാപിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ തിരഞ്ഞെടുപ്പിലെ പ്രധാന എതിരാളികൾ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം, പിഡിപി, ഭാരതീയ ജനതാ പാർട്ടി (ബിജെപി) എന്നിവയാണ്. ആദ്യഘട്ടത്തിൽ 24, രണ്ടാം ഘട്ടത്തിൽ 26, മൂന്നാം ഘട്ടത്തിൽ 40 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 65.52 ശതമാനത്തേക്കാൾ അൽപ്പം കുറവായിരുന്നു 63.45 ശതമാനമാണ് ഇത്തവണത്തെ പോളിങ്.

Leave a Reply

Your email address will not be published.