മലപ്പുറം വിവാദ പരാമർശം: ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവർണർ

മലപ്പുറം വിവാദ പരാമർശം: ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവർണർ

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ മലപ്പുറം വിവാദ പരാമർശത്തിൽ ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ വൈകീട്ട് നാലിന് ഇരുവരോടും രാജ് ഭവനില്‍ നേരിട്ടെത്തി വിശദീകരിക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നീക്കം.

മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുടെ പണം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടേതായി പുറത്തുവന്ന പരാമര്‍ശം. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ഡിജിപിക്കൊപ്പം രാജ്ഭവനില്‍ നേരിട്ടെത്താനാണ് ഗവര്‍ണറുടെ നിര്‍ദേശം.

രണ്ടു വിഷയങ്ങളിലും ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയില്ല. ഇതേത്തുടർന്നാണു നേരിട്ടെത്താനുള്ള നിർദേശം.

മലപ്പുറത്തെ ദേശവിരുദ്ധ ശക്തികള്‍ ആരെന്ന് വ്യക്തമാക്കണമെന്നും ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി തന്നെ നേരത്തെ അറിയിച്ചില്ലെന്നും ഗവണര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published.