ഉപജില്ല കായിക മേള 7 മുതൽ

തിരൂർ: ഉപജില്ല കായിക മേള ഒക്ടോബർ 7, 8 , 9, 10 തിയ്യതികളിലായി രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം തിരൂർ തിരുന്നാവായ നവ മുകുന്ദ ഹയർ സെക്കൻഡറി സ്കൂളുകളിലായി നടക്കും. കായികോത്സവത്തിൻ്റെ സ്വാഗത സംഘം ചെയർ പേഴ്സൺ തിരൂർ നഗരസഭ അധ്യക്ഷ ഏപി നസീമയും വൈസ് ചെയർമാൻ നഗര സഭ വൈ ചെയർമാൻ രാമൻ കുട്ടി പാങ്ങാട്ടും ജനറൽ കൺവീനർ തിരൂർ AEO വി.വി രമയും ജോ കൺവീനൽ എച്ച് എം ഫോറം കൺവീനർ ഫൈസൽ എൻ പി യും പ്രോഗ്രാം കമ്മിറ്റി കൺവീനർ SDSGA ഉപജില്ല സെക്രട്ടറി ഗിരീഷ് കെ യും ജോ കൺവീനർ സജയ് പി യുമാണ്. 09-10 -24 ന് രാവിലെ തിരൂർ Dysp മേളയുടെ ഫ്ലാഗ് ഹോസ്റ്റിഗും നഗര സഭ അധ്യക്ഷ നസീമ ഏ.പി ഉദ്ഘാടനവും നിർവ്വഹിക്കും. 10 ന് വൈകീട്ട് സമാപനത്തിൻ്റെയും ഓവറോൾ ട്രോഫി വിതരണ ഉദ്ഘാടനം നഗരസഭ വൈസ ചെയർമാൻ രാമൻകുട്ടി പി യും നിർവ്വഹിക്കും.

4 ദിവസങ്ങളിലായി 4000 ൽ പരം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം ദേശീയ കായിക മത്സരത്തിൽ വിജയികളായ കുട്ടികൾ വരെ പങ്കെടുക്കുന്നു എന്നതിനാൽ തന്നെ മത്സരം വളരെ വീറുറ്റ താകുമെന്നതിൽ സംശയമില്ല. വാർത്താ സമ്മേളനത്തിൽ എച്ച് ഫോറം കൺവീനർ ഫൈസൽ എൻ പി , SDSGA സെക്രട്ടറി ഗിരീഷ് കെ, പ്രോഗ്രാം കമ്മിറ്റി ജോ: കൺവീനർ സജയ് പി SDSGA ഭാരവാഹികളായ ഷാജിർ എം , സക്കീർ ഹുസൈൻ എൻ , ഷിജു ജി.എസ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.