താനൂര്‍ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ട് അങ്കണ്‍വാടികള്‍ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നാടിന് സമര്‍പ്പിച്ചു. കണ്ണന്തളി പതിനേഴാം ഡിവിഷനിലെ നാരങ്ങായി കോളനി അങ്കണ്‍വാടിയും കുറ്റിലപ്പറമ്പ് അടിക്കുളം അങ്കണ്വാടിയുമാണ് സഫ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അബ്ദുസ്സമദ് സമദാനി എം.പി നാടിന് സമര്‍പ്പിച്ചത്. നഗരസഭ ചെയര്മാന് റഷീദ് മോര്യ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ സി കെ സുബൈദ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ നാസിറ സിദ്ധീഖ്, കെ പി. അലി അക്ബര്‍, വി പി രാധിക ശശികുമാര്‍, പി പി മുസ്തഫ, മുന്‍ ചെയര്മാന് പി പി ഷംസുദ്ധീന്, കൗണ്‍സിലര്‍മാരായ എ കെ സുബൈര്‍, കെ ജയപ്രകാശ്, ദിബീഷ് ചിറക്കല്‍, പി ടി അക്ബര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം പി അഷറഫ്, മുന്‍ വൈസ് ചെയര്മാന് സി മുഹമ്മദ് അഷറഫ്, മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി പി എം അബ്ദുല്‍ കരീം, മുന്‍ കൗണ്‍സിലര്‍ അബ്ദുമോന് ഹാജി, നേതാക്കളായ ടി വി കുഞ്ഞന്‍ ബാവ ഹാജി, പി കുഞ്ഞിമുഹമ്മദ് ഹാജി, അബു ഹാജി, സിദ്ധീഖ്, സി.ഡി.പി.ഒ, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ എന്നിവര്‍ പ്രസംഗിച്ചു. അങ്കണ്‍വാടി കുട്ടികളുടെ കലാപരിപാടികളും നടന്നു. പനങ്ങാട്ടൂര്‍ മഹല്ല് ഗ്ലോബല്‍ കെ എം സി സി രണ്ട് അങ്കണ്‍വാടികളിലേക്കും നല്കുന്ന ക്ലോക്ക് കൈമാറി. എം ബി ബി എസ് നേടിയ ഡോ. മെതുകയില്‍ സഫ്വാന് ഉപഹാരം നല്കി.
FlashNews:
ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു
അന്ധവിശ്വാസത്തിൻ്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യൽ: വനിത കമ്മീഷൻ റിപ്പോർട്ട് തേടി
പ്രൊഫ. ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
ചിതയിൽ വച്ചയാൾ ഉണർന്നു; 3 ഡോക്ടര്‍മാർക്ക് സസ്പെൻഷൻ
കോഴിക്കോട് വിമാനത്താവളം പാർക്കിംഗ് ഫീസ് ഗതാഗതകുരുക്ക് ഉടൻ പരിഹരിക്കണം
ജൈവകിറ്റുകൾ വിതരണം നടത്തി
ബാറിൽ അക്രമം: രണ്ടു പേർ അറസ്റ്റിൽ
ഒന്നരകിലോയോളം കഞ്ചാവുമായി പിടിയിൽ
മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു
വിന്നേഴ്സ് ഡേ ആഘോഷിച്ചു
വി.പി. വാസുദേവൻ മാഷിൻ്റെ നിര്യാണം സാംസ്കാരിക കേരളത്തിന് തീരാനഷ്ടം
തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ
നിഷേധിച്ച് അദാനി ഗ്രൂപ്പ്
‘ജനങ്ങളുടെ ദുരിതങ്ങൾക്ക് നഗരസഭ പരിഹാരം കാണണം’
ചേരുരാൽ സ്ക്കൂളിൽ നവീകരിച്ച സ്കൗട്ട്സ് ഹാൾ ഉദ്ഘാടനം ചെയ്തു
ഹൈക്കോടതി വിധി:സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവെക്കണം
എ.ആർ. റഹ്മാന് പുരസ്കാരം, ബ്ലെസി ഏറ്റുവാങ്ങി
പി.എ.എം. ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
വി പി വാസുദേവൻ മാസ്റ്റർ – VPV- ഓർമ്മയായി
പ്രാദേശികം
താനൂര്‍ നഗരസഭയിലെ രണ്ട് അങ്കണ്‍വാടികള്‍ നാടിന് സമര്‍പ്പിച്ചു*
October 2, 2024October 2, 2024
Leave a Reply