മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകളുടെ പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഐപിസി 153 എ പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.
 ദ ഹിന്ദുവിൽ  പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം കള്ളക്കടത്ത്, ഹവാല പണം പിടിക്കുന്നത് മലപ്പുറത്ത് നിന്നാണെന്ന പരാമർശത്തെ തുടർന്നാണ് സംഘടനകൾ പരാതി നൽകിയത്.  മുഖ്യമന്ത്രിക്കെതിരെയും ദ ഹിന്ദു ദിനപത്രത്തിനെതിരെയും പി ആർ ഏജൻസിക്കെതിരെയും  പരാതി നൽകിയിട്ടുണ്ട് .
പി.ആർ ഏജൻസിയുടെ സഹായത്തോടെ കേരളത്തിൽ വിദ്വേഷ പ്രചാരണം നടത്തി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
വിവിധ മത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുന്നതും ഒരു ദേശത്തെ മറ്റുള്ളവർക്ക് മുമ്പിൽ അപകീർത്തിപ്പെടുത്തുന്ന  തരത്തിലുള്ള പരാമർശങ്ങളാണ് അഭിമുഖത്തിലുള്ളത്.
നിജസ്ഥിതി അന്വേഷിച്ച് പ്രതികൾക്കെതിരെ IPC 153 A പ്രകാരവും മറ്റ് ഉചിതമായ വകുപ്പുകൾ ചേർത്തും കേസെടുക്കണമെന്ന് പരാതിയിലുണ്ട്.
കലാപത്തിലേക്ക് നയിച്ചേക്കാവുന്ന തരത്തിൽ മറ്റൊരാളെ ആരെങ്കിലും മനഃപൂർവം പ്രകോപിപ്പിക്കുക ആണ് ഐപിസി 153 എ നിയമം. ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ കലാപമുണ്ടായാൽ രണ്ടും കൂടിയോ ആറുമാസം വരെ തടവോ, ലഭിക്കുന്ന കുറ്റമാണ്.

Leave a Reply

Your email address will not be published.