പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ബുധനാഴ്ച രാവിലെ ഹെലികോപ്റ്റർ തകർന്ന് തീപിടിച്ചതിനെത്തുടർന്ന് ഒരു മലയാളി അടക്കം മൂന്ന് പേർ മരിച്ചു. ഡൽഹി ആസ്ഥാനമായുള്ള ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്.
മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും സംഭവത്തിൽ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള.
പൂനെയിലെ ഓക്സ്ഫോർഡ് ഗോൾഫ് കോഴ്സ് ഹെലിപാഡിൽ നിന്ന് പുറപ്പെട്ട് മഹാരാഷ്ട്രയിലെ ബീഡിലേക്ക് എൻസിപി നേതാവ് സുനിൽ തത്കറെയെ കൊണ്ടുപോകാൻ പോകുന്നതിനിടെയാണ് സംഭവം. പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ ഹെലികോപ്റ്റർ തകർന്നു.
കനത്ത മൂടൽമഞ്ഞ് ആണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടിൽ പോലീസ്.
രാവിലെ 7.30ന് പറന്നുയർന്ന ഹെലികോപ്റ്റർ അഞ്ച് മിനിറ്റിനുള്ളിലാണ് അപകടം സംഭവിച്ചത്.
ഈ വർഷം ആഗസ്റ്റിൽ, സമാനമായ ഒരു സംഭവത്തിൽ, മുംബൈയിലെ ജുഹുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ പൂനെയിലെ പോഡ് ഗ്രാമത്തിന് സമീപം ഒരു സ്വകാര്യ ഹെലികോപ്റ്റർ തകർന്ന് വിമാനത്തിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റിരുന്നു.
സംഭവത്തിൽ അട്ടിമറി സാധ്യതയെകുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Leave a Reply