സ്വർണ്ണവില റോക്കറ്റ് കുതിപ്പിൽ

സ്വർണ്ണവില റോക്കറ്റ് കുതിപ്പിൽ

കൊച്ചി:  സ്വർണ്ണവില റോക്കറ്റ് കുതിപ്പിലേക്ക്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 56,800 രൂപയും ഒരു ഗ്രാമിന് 7,100 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വിപണി നിരക്ക്.


മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വര്‍ണവില തിരിച്ചുകയറി വീണ്ടും റെക്കോര്‍ഡ് നിലവാരത്തിനൊപ്പം.  400 രൂപ വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പം എത്തിയത്. മൂന്ന് ദിവസത്തിനിടെ 400 രൂപ കുറഞ്ഞ ശേഷമാണ് വീണ്ടും തിരിച്ചുകയറിയത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7100 രൂപയായി.

      ഏറ്റവും ഉയർന്ന നിരക്ക് വീണ്ടും വീണ്ടും തിരുത്തി കുറിക്കുകയാണ് സ്വര്‍ണ്ണവില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സംസ്ഥാനത്തെ സ്വർണ വ്യാപാരം കുതിക്കുകയാണ്.

ഇപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

ദീപാവലി, നവരാത്രി ആഘോഷം തുടങ്ങിയ ഉത്സവ ആഘോഷങ്ങൾക്ക് സ്വർണ്ണം വാങ്ങാ നായി കാത്തിരുന്നവർക്ക് വളരെ പ്രഹരമാവും സ്വർണ്ണവിലയിലെ കുതിപ്പ്. വരും ദിനങ്ങളിലും  സ്വർണ്ണവില കുതിച്ചുയരും എന്നാണ് പ്രതീക്ഷ. ആഭരണപ്രിയർ ബുക്കിംഗുകൾ നടത്തുന്നത് നല്ലതാണ്. ബുക്കിംഗുകൾ വഴി വില കുതിച്ചാൽ ബുക്കിംഗ് നിരക്കിലും, വില കുറഞ്ഞാൽ വിപണി നിരക്കിലും സ്വർണം സ്വന്തമാക്കാം. 

Leave a Reply

Your email address will not be published.