മുഖ്യമന്ത്രിക്ക് ഒരു പിആർ  ഏജൻസിയുടെയും ആവശ്യമില്ല: മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിക്ക് ഒരു പിആർ  ഏജൻസിയുടെയും ആവശ്യമില്ല: മുഹമ്മദ് റിയാസ്


തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഒരു പി ആർ ഏജൻസിയുടെയും ആവശ്യമില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിവാദം ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും.
ദ ഹിന്ദു തിരുത്തിയിട്ടും കേരളത്തിലെ മാധ്യമങ്ങൾ തിരുത്താൻ തയ്യാറാവുന്നില്ലെന്നും മന്ത്രി. പിണറായി വിജയന്റെ പ്രതികരണത്തെ തുടർന്ന് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും ഒറ്റ തിരിഞ്ഞു  കാണുന്ന സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് ദുഷ്പ്രചരണം, കേരളത്തിലെ ജനങ്ങൾ ഇത് വിശ്വസിക്കില്ലെന്നും റിയാസ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്നും  അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നൽകാൻ ഒരു പിആർ ഏജൻസിയുടെയും ആവശ്യമില്ല എന്നും അദ്ദേഹം. തനിക്കെതിരെ വരുന്ന വിവാദങ്ങളിൽ സ്വയം പ്രതികരിക്കാൻ പോലും ആർജ്ജവമില്ലാത്ത  ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് കരുതുന്നില്ല . അതിന് പ്രത്യേകിച്ച് ഒരു പിആർ ഏജൻസിയുടെയും സഹായമുണ്ടെന്നും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയുമായി ബന്ധപ്പെട്ടുള്ള വിവാദം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു.
ഹിന്ദുവിൽ അച്ചടിച്ച കാര്യങ്ങൾ നോക്കിയാലും ഒരു തരത്തിലും ഏതെങ്കിലുമൊരു പ്രദേശത്തെ മോശമാക്കുന്ന നിലപാട് കൈക്കൊണ്ടിട്ടില്ല. ഇതൊരു രാഷ്ട്രീയ അജണ്ടയുടെ ഭാ​ഗമാണെന്ന് നമുക്ക് വ്യക്തമായി മനസിലാവും. കേരളത്തിന്റെ മഹാഭൂരിപക്ഷം വരുന്ന ബി.ജെ.പി വിരുദ്ധ മനസുകളിൽ ബി.ജെ.പി.യോട് താത്പര്യമുള്ള ഒരാളായി മുഖ്യമന്ത്രിയെ ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യയിൽ തലയ്ക്ക് ആർ.എസ്.എസ് ഇനാം പ്രഖ്യാപിച്ച ഏക മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു എന്നും റിയാസ്  പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.