കോഴിക്കോട്: സംസ്ഥാനത്തെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. താൻ പറയാത്ത ഭാഗമാണ് അഭിമുഖത്തിൽ വന്നത്. അവർക്ക് വീഴ്ച പറ്റിയെന്ന് ഹിന്ദു പത്രം സമ്മതിച്ചതായി അറിഞ്ഞു. ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പക്കൽ നിന്നും ഏതെങ്കിലും ഒരു ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടില്ല, മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിൻ്റെ പരിധിയിലാണ് വരിക. സംസ്ഥാനത്ത ഏറ്റവും കൂടുതൽ സ്വർണം പിടികൂടിന്നത് കരിപ്പൂരിൽ നിന്ന് അത് യാഥാർത്ഥ്യമാണ്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിനെക്കുറിച്ച് പറയുന്നത് മലപ്പുറത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുത പറയാനാണ് ശ്രമിച്ചത്. കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണത്തിന്റെ കണക്ക് ആ ജില്ലയ്ക്ക് എതിരെയല്ലെന്ന് പിണറായി പറഞ്ഞു. കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി നിര്‍മ്മിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി.
നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവര്‍ വര്‍ഗീയയതയ്ക്ക് അടിപ്പെട്ടവരല്ല. വര്‍ഗീയതയ്ക്ക് അടിപ്പെട്ടവര്‍ ചെറുന്യൂനപക്ഷമാണ്. ആവിഭാഗത്തെ ഒറ്റപ്പെടുത്തണമെന്നാണ് എല്ലാ കാലത്തും സ്വീകരിച്ച നിലപാടെന്നും അദ്ദേഹം.
വര്‍ഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാനാണ് അന്‍വറിന്റെ ശ്രമം. ഏതെങ്കിലും വര്‍ഗീയ ശക്തി പിന്നിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്ക് കൊടുക്കരുത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തിരുന്നു. പരിശോധിക്കാന്‍ ഡിജിപിക്ക് കീഴിലുള്ള ടീമിനെ നിയോഗിച്ചു. ഇപ്പോള്‍ അന്‍വര്‍ രംഗത്തിറങ്ങുന്നത് പ്രത്യേക അജണ്ടയോടെ അദ്ദേഹം പ്രതികരിച്ചു.
Leave a Reply