വടകര : വടകരയിൽ ഉൾപ്പെടെ ജില്ലയുടെ വിവിധ തീരദേശ കായൽ തീര മേഖലയിൽ വീട് നിർമ്മാണ മടക്കമുള്ള പരിപാലന പദ്ധതിൽ നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളു ണ്ടായിരുന്ന നിയമത്തിൽ ഇളവ് നൽകി പുറപ്പെടുവിച്ച വിജ്ഞാപനം നിരാശാജനകമെന്ന് എസ് ഡി പി ഐ.
2019 ലെ കേന്ദ്ര തീര നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കേരളതീര പരിപാലന അതോറിറ്റി അംഗീകരിച്ചതുമായ കരടിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിൽ അനുവദിച്ചത് പോലെ ജില്ല യിലെ മുഴുവൻ
കടൽ കായൽ തീരങ്ങളിൽ നിർമാണത്തിനുള്ള നിയന്ത്രണ ഇളവുകൾ അനുവദിക്കണമെന്നും. സധാരണക്കാരായ ജനങ്ങൾ ഉപജീവന മാർഗ മായി ആശ്രയിക്കുന്ന കടൽ കായൽ.കൂടുതൽ ജനസാന്ദ്രതയുള്ള തീരദേശ മേഖലയിൽ അവരുടെ അടിസ്ഥാന അവശ്യമായ വീട് നിർമാണ ത്തിൽ നിയന്ത്രണം വന്നതോട് കൂടി സ്വന്തമായി പാർപിടം എന്ന സ്വപ്നം സ്വപ്നമായി ആവശേഷിക്കുന്നു. നിയമത്തിന്റെ നിയന്ത്രണ മൂലം ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കുവാനോ പരമ്പരാഗതമായി കുടുംബ വിഹിതത്തിൽ ലഭിക്കുന്നതുകൊണ്ട് വീട് നിർമ്മിക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ്. കോഴിക്കോട് ജില്ലയിലെ പരിസ്ഥിതി പ്രാധാന്യമുള്ള ലോല പ്രദേശങ്ങൾ മാറ്റി നിർത്തികൊണ്ട് ബാക്കി മുഴുവൻ കടൽ കായൽ പ്രദേശങ്ങളും സി ആർ സെന്റ്ഡ് 50 മീറ്റർ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് എസ്ഡിപിഐ ആവശ്യപ്പെടുന്നു.
വാർത്ത സമ്മേളനത്തിൽ
ജില്ല കമ്മിറ്റി അംഗങ്ങൾ:
അഡ്വ : ഇ.കെ മുഹമ്മദ് അലി
ഷംസീർ ചോമ്പാല
ഷറഫുദ്ധീൻ വടകര
പങ്കെടുത്തു.
Leave a Reply