കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര മേൽപാലം – അടിപാത നിർമ്മാണം ഓക്ടോബർ 31 വരെ നിർത്തിവക്കുക


കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര മേൽപാലം – അടിപാത നിർമ്മാണം ഓക്ടോബർ 31 വരെ നിർത്തിവക്കുക: ക

രവിമേലൂർ

കൊരട്ടി : കൊരട്ടി പഞ്ചായത്തിലൂടെ കടന്ന് പോകുന്ന നാഷ്ണൽ ഹൈവേയിൽ കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര എന്നിവടങ്ങളിൽ നിർമാണം ആരംഭിച്ച മേൽപാലം – അടിപാത നിർമ്മാണം ഓക്ടോബർ 31 വരെ നിർത്തിവക്കണമെന്ന്
കൊരട്ടി മുത്തി തിരുന്നാൾ മുന്നൊരുക്കവും ആയി ബന്ധപ്പെട്ട ആവലോകന യോഗത്തിൽ ഏകകണ്ഢമായി അഭിപ്രായം ഉയർന്നു.
ഒപ്പം ചിറങ്ങര റെയിൽവേ ഓവർ ബ്രിഡ്ജ് ചെറു വാഹനങ്ങൾളുടെ യാത്രക്കായും താൽക്കാലികമായി തുറന്ന് കൊടുക്കണമെന്നും യോഗം അധികൃതരോട് അഭ്യർത്ഥിച്ചു. പ്രസ്തുത
ആവിശ്യം ഉയർത്തി ജില്ല കളക്ടറെ സമീപിക്കാനും
യോഗം തീരുമാനിച്ചു. ഒക്ടോബറിൽ നടക്കുന്ന കൊരട്ടിമുത്തിയുടെ തിരുന്നാളിനോട് അനുബന്ധിച്ച് ഉയരാൻ സാധ്യതയുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാൻ ആണ് ഹൈവേക്ക് ഉള്ളിലെ ഈ നിർമാണങ്ങൾ നിർത്തിവെക്കാൻ യോഗം ആവിശ്യപ്പെട്ടത്. യോഗത്തിൽ കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു അധ്യക്ഷത വഹിച്ചു. പള്ളി പെരുന്നാളിന് മുമ്പ് ഇപ്പോൾ ആരംഭിച്ചിട്ടുള്ള സർവ്വീസ് റോഡ് നിർമ്മാണം പൂർത്തികരിക്കുമെന്ന് ഹൈവേ നിർമാണ അധികൃതർ അറിയിച്ചു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മധുരകോട്സ് ,എം.എ എം എച്ച് സ്കൂൾ ഗ്രൗണ്ട്, കൊരട്ടി ലത്തീൻ പള്ളിയുടെ ഗ്രൗണ്ട് കൂടാതെ സ്വാകര്യ വ്യക്തികളുടെ സ്ഥലങ്ങൾ കൂടി പാർക്കിങ്ങിന് ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു. കച്ചവർക്കാർക്ക് നിർബന്ധമായും ഐഡൻ്റിറ്റി കാർഡ് ഏർപ്പെടുത്താനും യോഗം നിർദ്ദേശിച്ചു. പെരുന്നാളിന് മുമ്പ് തന്നെ ഇറിഗേഷൻ കനാലുകൾ വൃത്തിയാക്കുമെന്ന് ഇറിഗേഷൻ അധികാരികളും, റോഡുകളുടെ ഡ്രെയിനേജും , ഇരുവശങ്ങളും വൃത്തിയാക്കുമെന്ന് പി. ഡബ്ലി .ഡി അധികാരികളും യോഗത്തിൽ ഉറപ്പ് നൽകി. സുഗമമായ വൈദ്യുതി വിതരണം – കുടിവെള്ള വിതരണം ഉറപ്പ് വരുത്താൻ കെ.എസ്.ഇ.ബി -വാട്ടർ അതോറിറ്റി അധികൃതർക്കും യോഗത്തിൽ നിർദേശം നൽകി.
യോഗത്തിൽ കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. കെ.ആർ സുമേഷ് കുമാരി ബാലൻ നാഷണൽ ഹൈവേ ഡെപ്യൂട്ടി പ്രൊജക്ട് മാനേജർ ദീനത്ത് യാദവ്, കൊരട്ടി പള്ളി ഫൊറോന വികാരി റവ.ഫാ. ജോൺസൻ കക്കാട്ട്, കൊരട്ടി പോലീസ് സബ് ഇൻസ്പെക്ടർ ഒ.ജെ.ഷാജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ റെജികുമാർ സി.എസ്, ശ്യാമപ്രസാദ് ഇ.ബി, , ഡോ. ദീപ പിള്ള, അന്നു കെ. സദാനന്ദൻ,സി.കെ. ഷാജു, മനോജ് ടി.എസ് ഹാരീസ് കെ.,ശ്രീലത കെ.എ., ഡേവീസ് പി.പി., പി.ഡി. ബാബു,പള്ളി ട്രസ്റ്റിമാരായ ജോഫി നാലപ്പാട്ട്, ജൂലിയസ് വെളിയത്ത് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.