തിരൂര്‍ : നഗരത്തിലെ തഴക്കം ചെന്ന ആതുരാലയത്തില്‍ ഇത് ആദ്യമായി കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്ക്രിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഇരു കാല്‍മുട്ടുകളും തേയ്മാനം വന്ന് വളഞ്ഞ് നേരാംവണ്ണം നടക്കാന്‍ കഴിയാതിരുന്ന ചെറിയമുണ്ടം മച്ചിങ്ങപ്പാറ ചെറു വളപ്പില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ നഫീസ എന്ന 65 കാരിയാണ് ആദ്യമായി കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്ക്രയിക്ക് വിധേയ ആയത്. ദീര്‍ഘകാലമായി കാല്‍മുട്ട് വേദനക്ക് ചികിത്സയായിരുന്നുവെങ്കിലും പ്രശസ്ത അസ്ഥിരോഗ വിദഗ്ദനും സിറ്റി ഹോസ്പിറ്റലിലെ കണ്‍സല്‍ട്ടന്റ് ജോയന്റ് റീപ്ലേസ്മെന്റ് സര്‍ജനുമായ ഡോ.യൂസഫ് നാസര്‍ ആണ് കാല്‍മുട്ട് മാറ്റി വെക്കുക എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. രോഗിയും കുടുംബവും സമ്മതം നല്‍കിയതോടെ ശസ്ത്രക്ക്രിയക്ക് വഴി തുറന്നു. 09-06-24 ശനിയാഴ്ച്ച രാവിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് രോഗിയെ വൈകീട്ട് ഡോ.യൂസഫ് നാസര്‍, അനസ്ത്യൂഷ്യസ്റ്റ് ഡോ.ബിന്‍സി തുടങ്ങിയവരുടെ വിദഗ്ദ സംഘം ശസ്ത്രക്രയക്ക വിധേയയാക്കി. നാല് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം 13-06-2004 ഡിസ്ചാര്‍ജ് ചെയ്ത നഫീസക്ക് ഫിസിയോതൊറാപ്പിലയിലൂടെ കാല്‍മുട്ടിന്റെ ചലനാത്മകത തിരിച്ചുകിട്ടി. ഇന്ന് പൂര്‍ണ്ണമായും വേദന രഹിതമായി നടക്കാന്‍ കഴിയുന്നു.
അടുത്ത ഭാവിയില്‍ തന്നെ മറ്റേ കാല്‍മുട്ട് മാറ്റിവെക്കാനുള്ള തയ്യാറെപ്പിലാണ്.
വളരേ ചെലവ് കുറഞ്ഞ രീതിയില്‍ ഇന്ന സന്ധി മാറ്റിവെക്കാന്‍ കഴിയുന്നത്കൊണ്ട് സാധാരണക്കാര്‍ക്ക് കൂടി അനുഗ്രഹമായിരിക്കും ഇത്തരം സേവനങ്ങള്‍ എന്ന് ഡോ.യൂസഫ് നാസര്‍ അറിയിച്ചു.
ആശുപത്രിയില്‍ 24 ന് വിളിച്ചു ചേര്‍ന്ന പത്ര സമ്മേളനത്തില്‍ മാനേജിംഗ് പാര്‍ട്ട്ണര്‍മാരായ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, ഉമ്മര്‍ ചാട്ടുമുക്കില്‍, അസ്ഥിരോഗ വിഭാഗം ഡോ.യൂസഫ് നാസര്‍, ഡോ. എന്‍.ടി അജികുമാര്‍, അസ്ഥിരോഗ വിഭാഗം, ജനറല്‍ മാനേജര്‍ മുഹമ്മദ് അലി, അഡ്മിനിസ്ട്രേറ്റര്‍ മഷ്ഹൂദ് കൂടാത്ത്, അസിസ്റ്റന്റ് മാനേജര്‍ ജയലക്ഷ്മി.പി എന്നിവര്‍ പങ്കെടുത്തു.
Leave a Reply