സഞ്ജിത് വധം: എസ്ഡിപിഐ പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തന്‍ എ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ എസ്ഡിപിഐ പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി. വണ്ടുർ സ്വദേശിയായ ഇബ്രാഹിം മൗലവിയാണ് വ്യാഴാഴ്ച്ച കോടതിക്ക് മുന്നില്‍ കീഴടങ്ങിയത്. പ്രതിയെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഗൂഡാലോചനയാണ് ഇബ്രാഹിം മൗലവിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. ഇതോടെ കേസില്‍ പ്രതികളായ 24 പേരില്‍ 23 പേരും കസ്റ്റഡിയിലായി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നൗഫല്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികള്‍ മുഴുവന്‍ മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പോലീസ് പറയുന്നു.

2021 നവംബര്‍ 15 രാവിലെയാണ് എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആര്‍ എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ ഭാര്യയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published.