കോഴിക്കോട് : ജൽ ജീവൻ മിഷൻ, മറ്റു കുടിവെള്ള പദ്ധതികൾ, ദേശീയപാത നിർമ്മാണം തുടങ്ങിയവയ്ക്കായി ജില്ലയിൽ വ്യാപകമായി പൊളിച്ച നിരവധി റോഡുകളും കൈവഴികളും സഞ്ചാരയോഗ്യമാക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തുകളുടെയും മുൻസിപ്പാലിട്ടികളുടെയും മേൽനോട്ടത്തിലും അനുമതിയോടെയും നടത്തേണ്ട പ്രവർത്തി അധികാരികളുടെ കെടുള്ളര്യസ്ഥത കാരണം ജനങ്ങൾക്ക് ദുരിതം വിതക്കുന്നതായി പദ്ധതി മാറിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കി അവരുടെ ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ, ജനറൽ സെക്രട്ടറിമാരായ എൻ കെ റഷീദ് ഉമരി , എപി നാസർ, സെക്രട്ടറിമാരായ റഹ്മത്ത് നെല്ലൂളി , കെ. ഷെമീർ, ട്രഷറർ ടി കെ അബ്ദുൽ അസീസ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ടി അബ്ദുൽ കയ്യും , സലീം കാരാടി , ജുഗൽ പ്രകാശ്, കെ.കെ ഫൗസിയ , പി വി ജോർജ്, ടി പി മുഹമ്മദ്, ശറഫുദ്ദീൻ വടകര, കെ.കെ നാസർ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ടുമാരായ ഷംസീർ ചോമ്പാല (വടകര), ജെ പി അബൂബക്കർ മാസ്റ്റർ (നാദാപുരം), കെപി സാദിഖ് (കുറ്റ്യാടി), ഹമീദ് എടവരാട് (പേരാമ്പ്ര), എം കെ സക്കരിയ്യ (കൊയിലാണ്ടി), ടിപി യൂസഫ് (കൊടുവള്ളി), സിടി അഷ്റഫ് (തിരുവമ്പാടി), റസാക്ക് ചാക്കേരി (കോഴിക്കോട് നോർത്ത് ) , പിവി മുഹമ്മദ് ഷിജി (കോഴിക്കോട് സൗത്ത്) മണ്ഡലം സെക്രട്ടറിമാരായ ഷാനവാസ് മാത്തോട്ടം (ബേപ്പൂർ), നിസാർ ചെറുവറ്റ (എലത്തൂർ) , ഹനീഫ പാലാഴി (കുന്ദമംഗലം) എന്നിവർ സംസാരിച്ചു
Leave a Reply