എടരിക്കോട് ടെക്സ്റ്റൈൽസ് : ഓണത്തിന് മുമ്പ് ശമ്പള കുടിശ്ശിക അനുവദിക്കും

തിരുവനന്തപുരം: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിലെ തൊഴിലാളികളുടെ ശമ്പളം കുടിശ്ശിക, ലേ-ഓഫ് വേതനം തുടങ്ങിയവ ഓണത്തിന് മുമ്പ് ഭാഗികമായെങ്കിലും അനുവദിക്കാൻ ശ്രമിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി . പി. രാജീവ്. കുറുകോളി മൊയ്തീൻ എംഎൽഎയുടെ നേതൃത്വത്തിൽ എടരിക്കോട് ടെക്സ്റ്റൈൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്. ടി. യു.) ഭാരവാഹികൾ മന്ത്രിക്ക് നിവേദനം നൽകിയപ്പൊഴാണ് മന്ത്രി ഇകാര്യം അറിയിച്ചത്. മിൽ രണ്ടാമതും അടച്ചുപൂട്ടിയിട്ട് എട്ടുമാസം പിന്നിട്ടിട്ടും തൊഴിലാളികൾക്ക് ശമ്പള കുടിശ്ശികയോ, ലേ -ഓഫ് വേദനമോ ഇതുവരെ നൽകിയിട്ടില്ലന്ന് നേതാക്കൾ മന്ത്രിയെ അറിയിച്ചു. നിലവിൽ 110 സ്ഥിരം തൊഴിലാളികൾ പട്ടിണിയിലാണ്. ദിനം പ്രതി 100 ഉം 200 രൂപ ചെലവഴിച്ച് മില്ലിൽ വന്ന് ലേ-ഓഫ് മാർക്ക് ചെയ്യണം. വന്നവർക്ക് കഴിഞ്ഞ പതിനൊന്നു മാസ കാലയളവിലെ ശമ്പള കുടിശ്ശികയും ലേ ഓഫ് വേദനവും നൽകുവാനുണ്ട്. നിലവിലുള്ള തൊഴിലാളികൾക്ക് പി എഫ് കുടിശ്ശികയായി ആറ് കോടി രൂപയും സർവീസിൽ നിന്നും പിരിഞ്ഞുപോയ ജീവനക്കാർക്ക് ഗ്രാറ്റിവിറ്റി ഇനത്തിൽ മൂന്നര കോടി രൂപയും, ശമ്പള ഇനത്തിൽ രണ്ടരക്കോടി രൂപയും നിലവിൽ ബാധ്യതയുണ്ട്. മില്ലിന്റെ സമഗ്ര പുരോഗതിക്ക് വേണ്ടി തൊഴിലാളി നേതാക്കളും മാനേജ്മെൻ്റും സംയുക്തമായി സർക്കാരിലേക്ക് സമർപ്പിച്ച പുനരുദ്ധാരണ പാക്കേജ് അംഗീകരിച്ച് മിൽ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും നേതാക്കൾ മന്ത്രിയോട് ആവശ്യപ്പെട്ടു.കുറുക്കോളി മൊയ്തീൻ എംഎൽഎ, സിദ്ദീഖ് താനൂർ, അലി കുഴിപ്പുറം, പി.കെ മുഹമ്മദ് ഷാഫി.തുടങ്ങിയവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published.