കണ്ണൂർ മണ്ഡലത്തിൽ ബസ് സർവീസ് ഇല്ലാത്ത പ്രദേശങ്ങളെ ടൗണുമായി ബന്ധപ്പെടുത്തുന്നതിനും ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കുന്നതും സംബന്ധിച്ച് ആലോചിക്കുന്നതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ പ്രാഥമിക യോഗം ചേർന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ12 ന് കണ്ണൂരിൽ ജനകീയ സദസ് സംഘടിപ്പിക്കും.
മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഗ്രാമീണ മേഖലയിൽ ബസ് സർവ്വീസ് ഇല്ലാത്തതും, നിന്നു പോയതുമായ ഇടങ്ങളിൽ സർവ്വീസ് നടത്തുന്നത് സംബന്ധിച്ച്
കെ എസ് ആർ ടി സി, പ്രൈവറ്റ്ബസ് ഉടമകൾ എന്നിവരുടെ അഭിപ്രായം തേടും. കണ്ണൂർ നടാൽ, ചാല, തോട്ടട വഴി ജില്ലാ ആശുപത്രി സർക്കുലർ റൂട്ട്,പയ്യാമ്പലം,മുഴപ്പിലങ്ങാട് ടൂറിസ്റ്റ് റൂട്ട്,വട്ടപോയിൽ,കൊല്ലം ചിറ,കണ്ണൂർ ജില്ല ആശുപത്രി – കണ്ണൂർ തിലാന്നുർ കൊഴിയൂർ, ചക്കരക്കൽ – കണ്ണൂർ ആശുപത്രി, എളയാവൂർ അമ്പലം തുടങ്ങി റൂട്ടുകൾ ആരം ഭിക്കണമെന്നു നിർദ്ദേശം ഉയർന്നു.
ഇതോടൊപ്പം പൊതു ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ തേടി ജനകീയസദസ്സിൽ അവതരിപ്പിക്കുകയും
ചർച്ചകൾക്ക് ശേഷം പുതിയ റൂട്ടുകൾക്ക് അംഗീകാരം നൽകുകയും ചെയ്യും.
യോഗത്തിൽ കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ. പി.ഇന്ദിര, മുണ്ടേരി പഞ്ചായത്ത് പ്രസിഡൻ്റ് എ അനീഷ, മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ. പങ്കജാക്ഷൻ,ആർ ടി ഒ മുജീബ് സി യു, ജോയിൻ്റ് ആർടിഒ കെ വിനോദ് കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രഞ്ചിത്ത് മോൻ എന്നിവർ പങ്കെടുത്തു.
Leave a Reply