തിരുവനന്തപുരം: സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് തട്ടാന്‍ സിപിഎം നടത്തിയ ശ്രമത്തില്‍ യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനാണ് ഇടതു സര്
ക്കാര് ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കേരളത്തില്‍ ഏറെ വിവാദമായ കാഫിര്‍ പോസ്റ്റ് സൃഷ്ടിച്ചതും പ്രചരിപ്പിച്ചതും സിപിഎം ആണെന്ന് വ്യക്തമായിരിക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സിപിഎം നടത്തിയ ഹീനമായ തന്ത്രമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇതോടെ സിപിഎമ്മിന്റെ മതേതര മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണ്. സമൂഹത്തില്‍ തെറ്റിദ്ധാരണയും വിദ്വേഷവും പ്രചരിപ്പിച്ച്് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ശൈലി കുറേ നാളുകളായി സിപിഎം തുടരുകയാണ്. 20 വര്‍ഷത്തിനുള്ളില്‍ കേരളം ഇസ്ലാമിക രാജ്യമാകുമെന്ന സംഘപരിവാര പ്രചാരണം വി എസ് അച്യുതാനന്ദന്റെ സൃഷ്ടിയാണ്. സിപിഎം നേതാക്കളായ വിജയരാഘവന്, പി മോഹനന്, കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ നാം മറന്നിട്ടില്ല. മദ്റസ അധ്യാപകരുടെ ശമ്പളം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സംഘപരിവാരം നുണക്കഥകള്‍ പ്രചരിപ്പിച്ചപ്പോള്‍ അതിനെ ആധികാരികമായി പ്രതിരോധിക്കേണ്ടതിനു പകരം സാമൂഹിക വിഭജനവും ധ്രുവീകരണവുമുണ്ടായാല്‍ അതിലൂടെ എത്ര വോട്ടുകള്‍ നേടാമെന്നായിരുന്നു സിപിഎം കണക്കുകൂട്ടിയത്. കാഫിര്‍ പോസ്റ്റ് വിഷയത്തില്‍ ഹൈകോടതിയുടെ ഇടപെടല്‍ ഉണ്ടായതു കൊണ്ടുമാത്രമാണ് സത്യം പുറത്തുവന്നത്. എന്നിട്ടും പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരും പോലീസും നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും കൃഷ്ണന് എരഞ്ഞിക്കല്‍ പറഞ്ഞു.
FlashNews:
ആൾപ്പൂരം” ഡോക്യുമെന്ററി പ്രദർശനംനാളെ (മെയ് 16 ന്) സാഹിത്യ ആകാദമിയിൽ
പാചകപ്പുര നിര്‍മ്മാണോദ്ഘാടനം
യുക്തിവാദികളുടെ പണാപഹരണം; കോഴിക്കോട് ടൗൺ ഹാളിൽ കുത്തിയിരുപ്പ് സമരം നടത്തും
കടുവയുടെ ആക്രമണത്തിൽ മലപ്പുറത്ത് ഒരാൾ മരിച്ചു
മനുഷ്യജീവന് വിലകൽപ്പിക്കാത്ത വനം വകുപ്പ് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്
ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ എഡ്യൂ മീറ്റ് മെയ് 17 ന്
സംഘ്പരിവാർ പ്രീണനം കേരളത്തിൽ വർധിച്ച് വരുന്നത് വൻ പ്രത്യാഘാതം സൃഷ്ടിക്കും
മലപ്പുറം ജില്ലയ്ക്കെതിരായ വംശീയ പ്രചരണം തടയണം: റസാഖ് പാലേരി
സ്വകാര്യആശുപത്രിയിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിലായി
ദി ലൈറ്റ് വിധവ അനാഥസംരക്ഷണ കുടുംബ സംഗമം
റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു
കേരള മാതൃകയിൽ പത്രപ്രവർത്തക പെൻഷൻ പദ്ധതി കർണ്ണാടകയിലും നടപ്പിലാക്കണം
എം കെ ഹംസ മാസ്റ്ററെ അനുസ്മരിച്ചു
തിരൂർ സിറ്റി ഹോസ്പിറ്റലിൽ നഴ്സസ് ദിനം ആചാരിച്ചു
ഡിജിറ്റൽ മീഡിയ മീറ്റ് അപ്പ്
എം എസ് എം വേനൽ തമ്പ്മോറൽ റസിഡൻഷ്യൽ സഹവാസ ക്യാമ്പ് സമാപിച്ചു
ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു
കർഷക കോൺഗ്രസ് പ്രതിഷേധിച്ചു.
പ്രൊഫസർ കടവനാട് മുഹമ്മദ് പ്രഥമ പുരസ്കാരം ഡോ. ഫസൽ ഗഫൂറിന് സമ്മാനിച്ചു

Leave a Reply