സത്യഗ്രഹ സമര പന്തൽ പുനർ നിർമിക്കുന്നത് വിലക്കിയ പ്രതിഷേധം
തിരുന്നാവായ : മലപ്പുറത്തെ
മദ്യ നിരോധന സമിതിയുടെ സത്യാഗ്രഹ സമര പന്തൽ പുനർ നിർമിക്കുന്നത് വിലക്കിയ അധികൃതർക്കെതിരെ തിരുന്നാവായ പഞ്ചായത്ത് മദ്യ നിരോധന സമിതിയുടെ
നേതൃത്വത്തിൽ ഗാന്ധി സ്മാരകത്തിനു സമീപം പ്രതിഷേധം സംഘടിപ്പിച്ചു. ആഗസ്റ്റ് 14 ന് സത്യാഗ്രാഹത്തിൻ്റെ വാർഷികാഘോഷം നടക്കാനിരിക്കെ സമരപന്തൽ നവീകരിക്കുന്നത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥർ ചെയ്തത് നീതികരിക്കാനിവില്ലന്ന് പ്തിഷേധ സംഗമം ആവശ്യപെട്ടു.
തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ്
കെ.ടി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മദ്യ നിരോധന സമിതി പഞ്ചായത്ത് പ്രസിഡൻ്റ് മുളക്കൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. ജലീൽ ആമുഖ ഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ സി.കെ. കുഞ്ഞി മുഹമ്മദ്,സഹീർ താനൂർ, താലൂക്ക് ഭാരവാഹികളായ അബ്ദുറഹിമാൻ വള്ളിക്കാഞ്ഞിരം, പി. ഹംസ, പഞ്ചായത്ത് ഭാരവാഹികളായ ബാവ
പൊറ്റമ്മൽ, കുഞ്ഞീൻ
കൈത്തക്കര,ഇ.പി.എ ലത്തീഫ്, കെ.ടി. കരീം , ഷംസുദ്ധീൻ പല്ലാർ , പി. വി. യൂനസ് ,എം. റിയാസ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : മലപ്പുറത്തെ
മദ്യ നിരോധന സമിതിയുടെ സത്യാഗ്രഹ സമര പന്തൽ പുനർ നിർമിക്കുന്നത് വിലക്കിയ അധികൃതർക്കെതിരെ തിരുന്നാവായ പഞ്ചായത്ത് മദ്യ നിരോധന സമിതിയുടെ
നേതൃത്വത്തിൽ ഗാന്ധി സ്മാരകത്തിനു സമീപം നടത്തിയ പ്രതിഷേധം
Leave a Reply