ബംഗ്ലാദേശിൽ കലാപം: മരണം 300 കടന്നു

ബംഗ്ലാദേശിൽ കലാപം: മരണം 300 കടന്നു

ബംഗ്ലാദേശിൽ കലാപം ആളിക്കത്തുന്നു. നിലവിൽ മരണ സംഖ്യ മുന്നൂറിൽ ഏറെയായി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ പ്രക്ഷോഭം. പൊലീസുകാരും ഡോക്‌ടർമാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഞായറാഴ്ച മാത്രം 98 പേരാണ് കൊല്ലപ്പെട്ടത്. ഒരറിയിപ്പ് ഉണ്ടാവും വരെ ബംഗ്ലാദേശിലേക്ക് പോവരുതെന്ന് ഇന്ത്യൻ സർക്കാർ നിർദേശം നൽകി.

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള കോടതി വിധിക്കെതിരേ തുടങ്ങിയ സമരം 200ഓളം പേരുടെ മരണത്തിനിടയാക്കിയിരുന്നു. സംവരണം നടപ്പാക്കുന്നത് നിർത്തിവച്ചെങ്കിലും ഇതേവിഷയമടക്കം ഉന്നയിച്ചാണു പ്രതിപക്ഷത്തിന്‍റെ പ്രക്ഷോഭം. അക്രമം പടർന്നതോടെ രാജ്യത്താകെ ഇന്നലെ വൈകിട്ട് ആറു മുതൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങൾക്കും മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

Leave a Reply

Your email address will not be published.