മരണ സംഖ്യ 323 : മരിക്കാത്തവർക്കായി തെരച്ചിൽ ഊർജിതം

മരണ സംഖ്യ 323 : മരിക്കാത്തവർക്കായി തെരച്ചിൽ ഊർജിതം

മുണ്ടക്കൈയുടെ താഴ്‌വാരത്തിൽ ബെയ്ലി പാലം പണിത്‌ കേരളത്തിന്റെ രക്ഷാദൗത്യം തുടരുകയാണ്‌. ചൂരൽമലയിൽ 190 അടി നീളമുള്ള ബെയ്‌ലി പാലത്തിന്റെ നിർമാണം വ്യാഴം വൈകിട്ടോടെ കരസേനയുടെ മദ്രാസ്‌ റെജിമെന്റിലുള്ള എൻജിനീയറിങ് വിഭാഗം പൂർത്തിയാക്കി. 24 ടൺ ഭാരം താങ്ങാൻ ശേഷിയുളള ബെയ്-ലി പാലത്തിലൂടെ ഭാരവാഹനങ്ങളും യന്ത്രസാമഗ്രികളും എത്തിച്ചതോടെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിൽ രക്ഷാദൗത്യം ഇനി അതിവേഗത്തിലാകും.

മണ്ണിനടിയിൽ ജീവനുള്ള മനുഷ്യർ ശേഷിക്കുന്നില്ലെന്ന്‌ ഉറപ്പാക്കിയതായി രക്ഷാപ്രവർത്തനത്തിന്റെ മൂന്നാംദിനം സൈന്യവും മുഖ്യമന്ത്രിയും അറിയിച്ചു. അവശേഷിക്കുന്ന അവസാനത്തെ മനുഷ്യജീവനും പുറത്തെടുക്കുംവരെ രക്ഷാപ്രവർത്തനം തുടരും. 323 പേർ മരിച്ചതായാണ്‌ സർക്കാരിന്റെ ഔദ്യോഗിക കണക്ക്‌. കണ്ടെടുത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും അടിസ്‌ഥാനമാക്കിയാണ്‌ ഈ കണക്ക്‌. 179 മൃതദേഹങ്ങളും 100 ശരീരഭാഗങ്ങളും ഉൾപ്പെടെ വ്യാഴാഴ്‌ച പകൽ 1.30വരെ 279പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കി. വ്യാഴാഴ്‌ച മാത്രം 23 മൃതദേഹങ്ങൾ കണ്ടെടുത്തു. ആകെ 299 പേർ മരിച്ചതായാണ്‌ അനൗദ്യോഗിക വിവരം. ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നുണ്ട്‌. തിരിച്ചറിഞ്ഞ 105 മൃതദേഹങ്ങൾ ബന്ധുക്കൾക്ക്‌ വിട്ടുനൽകി.

Leave a Reply

Your email address will not be published.