കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻജില്ലാ സമ്മേളനം

രവിമേലൂർ

ഇരിങ്ങാലക്കുട* : കേരള പോലീസ് അസോസിയേഷൻ
34 -ാം തൃശ്ശൂർ റൂറൽ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട (എം സി പി ) കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്നു. (കെപിഎ ) തൃശൂർ റൂറൽ ജില്ലാ പ്രസിഡണ്ട് കെ.ഐ മാർട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം തൃശ്ശൂർ ജില്ലാ പോലീസ് മേധാവി നവനീത് ശർമ (ഐപിഎസ് ) ഉദ്ഘാടനം ചെയ്തു. പ്രമുഖ സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട് മുഖ്യാതിഥി ആയി പങ്കെടുത്തു. അഡീഷണൽ (എസ്.പി) ഉല്ലാസ് വി.എ., (കെ.പി. ഒ.എ ) സംസ്ഥാന ട്രഷറർ . കെ.എസ്. ഔസേപ്പ് , കൊടുങ്ങല്ലൂർ (ഡി വൈ എസ് പി) വി.കെ. രാജു, ഇരിങ്ങാലക്കുട (ഡി വൈ എസ് പി) .കെ.ജി സുരേഷ്, SB (ഡി.വൈ.എസ് . പി) ടി.കെ. ഷൈജു, ചാലക്കുടി (ഡിവൈഎസ്പി ). സുമേഷ്. കെ, ഇരിഞ്ഞാലക്കുട (ISHO ) അനീഷ് കരീം, (കെ പി ഓ എ )തൃശൂർ സിറ്റി ജില്ലാ സെക്രട്ടറി . ബിനു ഡേവീസ് , കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ സിറ്റി ജില്ലാ സെക്രട്ടറി . മധുസൂദനൻ സി.ജി, (KPA )തൃശ്ശൂർ റൂറൽ ജില്ലാ സെക്രട്ടറി .വിജോഷ് എം. എൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊതു സമ്മേളനത്തിന് സ്വാഗത സംഘം ജനറൽ കൺവീനർ . സിൽജോ.വി.യു. സ്വാഗതം പറഞ്ഞു. ചടങ്ങിൽ കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ കരസ്ഥമാക്കിയ പോലീസ് ഉദ്യോഗസ്ഥരേയും , ദേശീയ തലത്തിൽ പഞ്ചഗുസ്തി മത്സരങ്ങളിൽ വിജയികളായ സുരേഷ് ബാബു, രാജേഷ് എന്നിവരെയും, എസ്എസ്എൽസി, പ്ലസ് ടു, തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ( കെ പി ഒ എ ) മെമ്പർമാരുടെ മക്കളേയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും, അനുമോദിക്കുകയും ചെയ്തു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി. സി.ആർ ബിജു സംഘടനാ റിപ്പോർട്ടും, (കെപി ഒ എ ) തൃശൂർ റൂറൽ ജില്ലാ സെക്രട്ടറി . കെ.പി. രാജു പ്രവർത്തന റിപ്പോർട്ടും. ട്രഷറർ ജിജു സി കെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വർത്തമാന കാലഘട്ടത്തിൽ പോലീസുകാർ നേരിടുന്ന അമിതമായ ജോലിഭാരത്തെ സംബന്ധിച്ചും ഉയർന്ന തോതിലുള്ള മാനസിക സമ്മർദ്ദത്തെക്കുറിച്ചും പോലീസുകാർ അനുഭവിക്കുന്ന നിരവധി വിഷയങ്ങളെ കുറിച്ചും ചർച്ചകൾ ഉയർന്നുവന്നു. സമ്മേളനത്തിൽ (കെ പി ഒ എ ) തൃശ്ശൂർ റൂറൽ ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് പ്രമേയ അവതരണവും സ്വാഗതസംഘം ചെയർമാൻ എം എം സി ബിജു നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനിൽ നിന്നായി 200 ഓളം ഓഫീസർമാർ പ്രതിനിധികളായി പങ്കെടുത്തു. പോലീസ് സ്റ്റേഷനുകളിൽ നിന്നും ഡിവൈഎസ്പി ഓഫീസിലും. മറ്റു ഓഫീസുകളിലും പോലീസുകാരെ അറ്റാച്ച് ചെയ്ത് ഡ്യൂട്ടി ചെയ്യുന്നതുമൂലം പോലീസ് സ്റ്റേഷനുകളിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാൽ മേൽപ്പറഞ്ഞ ഓഫീസുകളിലേക്ക് മതിയായി തസ്തികൾ അനുവദിക്കുന്നതിനും മറ്റു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുള്ള പതിനഞ്ച് പ്രമേയങ്ങളിലൂടെ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.