മലബാർ ട്രെയ്നുകൾ വൈകൽ: പ്രധാന വില്ലൻ ഒരു കിലോമീറ്റർ ഒറ്റപ്പാത

മലബാർ ട്രെയ്നുകൾ വൈകൽ: പ്രധാന വില്ലൻ ഒരു കിലോമീറ്റർ ഒറ്റപ്പാത

കോഴിക്കോട് : മലബാറിലെ ട്രെയ്ൻ വൈകലിന് കാരണം റെയ്ൽവേയുടെ തികഞ്ഞ അനാസ്ഥയെന്ന് വ്യാപക പരാതി. മറ്റു  ട്രെയ്നുകൾക്ക് വേണ്ടി പിടിച്ചിട്ടുന്നതിന് പുറമെ ഷൊർണൂരിലെ കുപ്പി കഴുത്താണ് പ്രശ്നം സൃഷ്ടിക്കുന്നത്.
മംഗലാപുരം മുതൽ എറണാകുളം വരെയുള്ള ഇരട്ടപ്പാതയിൽ ഇനി പാത ഇരട്ടിപ്പിക്കാൻ വെറും ഒരു കിലോമീറ്റർ മാത്രമാണുള്ളത്. ഷൊർണൂരിൽ നിന്നും തൃശൂർ റൂട്ടിലാണ് ആ ഒരു കിലോമീറ്റർ ഒറ്റപ്പാത. ഇതാണ് ട്രെയ്ൻ വൈകലിന് പ്രധാന കാരണം.

പാലക്കാട്ടേക്കോ തൃശ്ശൂർഭാഗത്തേക്കോ ഷൊർണൂർ വഴി യാത്ര ചെയ്യുമ്പോൾ പിടിച്ചിടലിനു കാരണം ഈ ഒരു കിലോമീറ്റർ ഒറ്റപ്പാതയാണ്.

കേരളത്തിലാകെ മൂന്നാംപാത എന്ന ചർച്ച സജീവമാകുമ്പോൾ മലബാറിന്റെ കവാടമായ ഷൊർണൂർ ജങ്ഷന് സമീപത്തെ വണ്ടികളുടെ പിടിച്ചിടലിന് പരിഹാരമായിട്ടില്ല.
പ്രശ്നം പരിഹരിക്കാൻ കാല ങ്ങളായി പല നിർദേശങ്ങൾ വന്നെങ്കിലും ഒന്നും നടപ്പായില്ല. ദിവസേന 10,000-ത്തോളം പേർ വന്നിറങ്ങുന്ന മലബാറിന്റെ കവാടത്തിന് പ്രശ്നങ്ങൾ ഏറെയുണ്ട്. ഷൊർണൂർ യാ ഡിൽനിന്ന് തൃശ്ശൂർ, പാലക്കാട് ഭാഗങ്ങളിലേക്ക് ഒരോ കിലോ മീറ്റർ ഇപ്പോഴും ഒറ്റപ്പാതയാണെ ന്നതാണ് പ്രധാനപ്രശ്നം. യാഡ്‌മുതൽ പാലക്കാട് ഭാഗത്തേക്ക് 1 കിലോ മീറ്ററും  തൃശ്ശൂർ ഭാഗ ത്തേക്ക് 1.2 കി ലോമീറ്ററും ദൂരമാണ് ഒറ്റപ്പാതയായി നില നിൽക്കുന്നത്. ഈഭാഗം കട ക്കാൻ മറ്റൊരു വണ്ടിക്ക് വഴി യൊരുക്കാനായാണ് എപ്പോഴും ട്രെയ്നുകൾ പിടിച്ചിടുന്നത്.

മാന്നന്നൂർ, ഭാരതപ്പുഴസ്റ്റേഷൻ പരിസരത്തോ അല്ലെങ്കിൽ ഷൊർണൂർ പ്ലാറ്റ്ഫോമിലോ പിടിച്ചിട്ട്
ട്രെയ്നുകൾക്ക് കടന്നുപോകാൻ വഴിയൊരുക്കുകയാണ് പതിവ്. തൃശ്ശൂർപാതയിൽ വള്ളത്തോൾ നഗർ സ്റ്റേഷനിലാണ് പിടിച്ചിടൽ. വന്ദേഭാരത് ഉൾപ്പെടെയുള്ള വേഗമേറിയ ട്രെയ്നുകൾ എത്തിയതോടെ പിടിച്ചിടലിന്റെ തോതും കൂടി.

മൂന്നാം പാതയുടെ സർവേ നടപടികൾ തുടങ്ങുമ്പോൾ ഇവിടെ ഇരട്ടപ്പാതയ്ക്കെങ്കിലും സാധ്യതയുണ്ടോയെന്നകാര്യത്തിൽ വ്യക്തതയായിട്ടില്ല. മംഗലാപുരം മുതൽ എറണാ കുളംവരെയുള്ള ദൂരത്തിൽ ഈ 1.2 കിലോമീറ്ററാണ് ആകെ ഒറ്റപ്പാതയുള്ളത്. മംഗലാപുരം -ചെന്നൈ പാതയിലും ഒറ്റപ്പാത യുള്ളത് ഇവിടെ മാത്രം.
ഷൊർ ണൂരിലേക്കുള്ള പ്രവേശനഭാഗത്ത് യാഡ് റീമോഡലിങ് കൂടി ചെയ്താലേ പ്രശ്നത്തിന് പൂർണ പരിഹാരമാകൂ. അതേസമയം ഭാരതപ്പുഴയ്ക്ക് കുറുകെ പുതിയപാലവും മൂന്നാംപാതയും ഉണ്ടെങ്കിലേ ഇതും നടപ്പാക്കാനാകൂയെന്നാണ് റെയ്ൽവേ അധികൃതർ  പറയുന്നത്.

Leave a Reply

Your email address will not be published.