രവി മേലൂർ
കൊരട്ടി : ഏറെകാലമായി അടച്ചുറപ്പിലാത്ത വീട്ടിൽ കഴിയേണ്ടി വന്ന കട്ടപ്പുറം സ്വദേശി ഞാറയ്ക്കൽ സന്ധ്യ രമേഷിന് വീട് നിർമ്മിച്ച് നൽകി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി. 500 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ് റൂം , അടുക്കള ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളോടെ വീട് നിർമ്മാണത്തിന് 6 .25 ലക്ഷം രൂപയാണ് ചിലവഴിച്ചത്. യൂണിയൻ്റെ സംസ്ഥാന കമ്മിറ്റിയുടെ സമ്മേള്ള നത്തിൻ്റെ തീരുമാനപ്രകാരം 5 വീടുകൾ ആണ് ജില്ലയിൽ നിർമ്മിക്കുന്നത്.
വീടിൻ്റെ താക്കോൽ ദാനം കെ.എസ്.എസ്.പി.യു. സംസ്ഥാന ട്രഷറർ കെ. സദാശിവൻ നായർ നിർവ്വഹിച്ചു. യൂണിയൻ ജില്ല പ്രസിഡൻ്റ് ഇ.വി. ദശരഥൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻറ പി.സി. ബിജു മുഖ്യാഥിതിയായി. കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ. ആർ സുമേഷ്, യൂണിയൻ സംസ്ഥാന- ജില്ല ഭാരവാഹികളായ കെ. ചന്ദ്രമോഹനൻ, എ.പി. ജോസ് മാസ്റ്റർ, വി.കെ. ഹാരിഫാബി, എം. തുളസി, എ രാമചന്ദ്രൻ മാസ്റ്റർ, പി.തങ്കം ടീച്ചർ, കെ.കെ. കാർത്തികേയ മേനോൻ, കെ.എസ്. വിജയകുമാർ, ടി.ജെ. സണ്ണി, എം.എ. നാരായണൻ എന്നിവർ പ്രസംഗിച്ചു
Leave a Reply