ഗുണമേൻമ വർദ്ധിപ്പിക്കാൻ വിദ്യാർത്ഥികളുടെ ഗവേഷണ സഹായം

രവിമേലൂർ

കൊരട്ടി. പഞ്ചായത്തുകളുടെ പദ്ധതികൾക്ക് വേഗതയും ഗുണമേൻമയും വർദ്ധിപ്പിക്കാൻ ഒരു വർഷം നീണ്ട ഗവേഷണങ്ങൾക്ക് നേതൃത്വം നൽകി കോമേഴ്സ് ബിരുദാനന്തര വിദ്യാർത്ഥികൾ. കൊരട്ടി ഗ്രാമപഞ്ചായത്തും, പൊങ്ങം നൈപുണ്യ കോളേജും സംയുക്തമായി ആണ് ഇത്തരത്തിൽ പദ്ധതി നടത്തിപ്പിൻ്റെ ഗുണമേൻമ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗവേഷണം നടത്തിയത്. വിവിധ വർഷകാലയളവിൽ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികളിൽ പ്രധാനമായും 10 മേഖലകൾ എടുത്താണ് 35 പി.ജി. വിദ്യാർത്ഥികൾ ഗവേഷണം നടത്തിയത്. ഉറവിട മാലിന്യ സംസ്ക്കരണം, വനിത സംരഭകത്വം, മൈക്രോ ഫൈനാൻസ് വായ്പകൾ, ജാതി കൃഷി മേഖലാ,തെരുവ് കച്ചവടം, പകൽ വീട്, പശു വളർത്തൽ കൃഷിഭവൻ തുടങ്ങിയ പ്രധാന മേഖലയിൽ ആണ് പഠനം നടത്തിയത്.
ഒരോ മേഖഖലയിലെയും ആർജിച്ച നേട്ടങ്ങളും, കോട്ടങ്ങളും, പുതിയ നിർദ്ദേശങ്ങളും ഈ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. വനിതാ സംരഭക ങ്ങളുടെ നാളിതുവരെയുള്ള പ്രശ്നങ്ങളിൽ പ്രധാനമായും യഥാസമയം വായ്പ ലഭിക്കാത്തതും, വിൽപന സാധ്യതകൾ ലഭിക്കാത്തതും ആണ്. പകൽ വീടുകൾ വഴി സേവനം ലഭിക്കുന്ന വയോജനങ്ങൾ പൊതുവെ തൃപ്തർ ആണ് എന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഗാർഹിക മാലിന്യ ഉറവിട സംസ്ക്കരണ മേഖലയിൽ റിംങ് കമ്പോസ്റ്റ് ,ബയോബിൻ പോലെയുള്ള മാലിന്യ സംസ്ക്കരണ സാധ്യതകൾ പഞ്ചായത്ത് വർദ്ധിപ്പിക്കണമെന്ന കാതലായ നിർദ്ദേശവും റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ആണ് ഒരു പഞ്ചായത്ത് പദ്ധതി മികവിന് വേണ്ടി ഒരു വിദ്യാഭ്യാസ സ്ഥാപനവും ആയി കൈകോർത്ത് പഠനം നടത്തുന്നത്
ഒരു വർഷം നീണ്ട ഗവേഷണ പ്രബന്ധങ്ങൾ കോളേജ് പ്രിൻസിപ്പൽ റവ:ഫാ :ഡോ. പോള്ള ച്ചൻ കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജുവിന് കൈമാറി. കോമേഴ്സ് വിഭാഗം മേധാവി ഡോ. മാത്യൂ ജോസ് കെ അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ സുമേഷ്, ഡോ. ജെൻസി ആൻ്റണി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.