അഗ്നിവീർ അജയ്കുമാറിൻറെ കുടുംബത്തിന് 98 ലക്ഷം രൂപ ധനസഹായം നൽകി. 67 ലക്ഷം കൂടി നടപടികൾ പൂർത്തിയാക്കി നൽകും. അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് സഹായം നൽകിയില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ജനുവരിയിൽ ജമ്മു കശ്മീരിൽ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് അജയ് കുമാർ വീരമൃത്യു വരിച്ചത്. സൈന്യത്തിന്റെ വിശദീകരണം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. നേരത്തെ, വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകിയെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന കളവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
പാർലമെന്റിനെ തെറ്റിധരിപ്പിച്ച പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മന്ത്രി പറഞ്ഞത് പോലെ ധനസഹായം കിട്ടിയിട്ടില്ലെന്ന് വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബം പ്രതികരിച്ചിരുന്നു. അഗ്നിവീർ അജയ് സിംഗിന്റെ അച്ഛന്റെ വാക്കുകൾ പങ്കുവെച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പ്രതിരോധമന്ത്രി രാജ്യത്തോടും സേനയോടും അജയ് സിംഗിന്റെ കുടുംബത്തോടും മാപ്പുപറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സൈന്യത്തിന്റെ പ്രതികരണം.
Leave a Reply