
അരീക്കോട്:ഏറനാട് ഡയാലിസിസ് സെൻ്റർ പ്രവർത്തക സംഗമം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഫീറ സലാം ഉദ്ഘാടനം ചെയ്തു.
ശാരീരികവും മാനസികവും സാമ്പത്തികവുമായി ദുരിതം അനുഭവിക്കുന്ന വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായിട്ടാണ് ഏറനാട് ഡയാലിസിസ് സെന്ററിൽ നിന്നും ഡയാലിസിസ് ചെയ്തു കൊടുക്കുന്നത്, ട്രസ്റ്റിന്റെ ആംബുലൻസ് പൂർണമായും സൗജന്യമായും കുറഞ്ഞ നിരക്കിലും സർവീസ് നടത്തിവരുന്നു.
ജനകീയ കൂട്ടായ്മയിലൂടെ വാർഡ് തലത്തിൽ വീടുകളിൽ നിന്നും സമാഹരിക്കുന്ന ഫണ്ടും സുമനസ്സുകളായ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും നൽകുന്ന സംഭാവനകളും ഉപയോഗിച്ചാണ് ഡയാലിസിസ് സെൻറർ പ്രവർത്തിക്കുന്നത്.
ട്രസ്റ്റ് ചെയർമാൻ എം അബ്ദുൽ നാസർ അധ്യക്ഷനായ
ചടങ്ങിൽ അഡ്വ: കെ മുഹമ്മദ് ശരീഫ് സ്വാഗതവും, ബേബി മാത്യു നന്ദിയും പറഞ്ഞു.
ഊർങ്ങാട്ടിരി പഞ്ചായത്ത് മെമ്പർ ടി പി അൻവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിച്ചു.
അരീക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് AWഅബ്ദുറഹിമാൻ, കെ.ഭാസ്ക്കരൻ, NK.ഷൗക്കത്തലി, അഡ്വ.പിഎം സഫറുള്ള, KT.അബ്ദുറഹിമാൻ തെഞ്ചേരി, ഇമ്പിച്ചിക്കോയ തങ്ങൾ, ഷീബ റാണി, MT മുസ്തഫ, ഒ എം അലി എന്നിവർ സംസാരിച്ചു.
അരീക്കോട്, ഉർങ്ങാട്ടിരി, കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, സഹകരണ ബാങ്ക് ഡയറക്ടർമാർ, വിവിധ സേവന സംഘടനാ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു
Leave a Reply