വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച യൂണിവേഴ്സിറ്റി ടൗൺഷിപ്പ് കാലിക്കറ്റിൽ നടപ്പാക്കണം- ബി ജെ പി സിൻഡിക്കേ റ്റംഗം എ കെ അനുരാജ്. കേന്ദ്ര ബജറ്റില്‍ അഞ്ച് യൂനിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകൾ ആരംഭിക്കുമെന്നാ കേന്ദ്ര ധനമന്ത്രി നിര്‍ മല സീതാരാമന്‍ ബജറ്റിൽ പ്രഖ്യാപിച്ചത്. അതിലൊന്ന് കേരളത്തിലെ കാലിക്കറ്റിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രധ നകാര്യമന്ത്രി നിർമ്മല സീതാ രാമൻകേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കു കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് എ കെ അനുരാജ് നിവേദനം നല്‍കി.സംസ്ഥാനത്തു നിലവിലുള്ള സര്‍വകലാശാലകള്‍ ആസൂത്രിതമായി സ്ഥാപിക്കപ്പെട്ടവയല്ല.ഓരോ കാലത്തെയും ആവശ്യത്തിനനുസരിച്ചു കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുകയും കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയുമൊക്കെ ചെയ്തുവരികയാണ്. ക്യാംപസുകളിൽ മതിയായ താമസ സൗകര്യമില്ല. ഇതൊക്കെ അധ്യാപകരുടെയും അനധ്യാപകരുടെയും പ്രവര്‍ത്തനമിക വിനു വിലങ്ങുതടി സൃഷ്ടിക്കുന്നുണ്ട്.മികച്ച പഠനാന്തരീക്ഷം വിദ്യാര്‍ഥികള്‍ക്കു ലഭിക്കാതെ പോവുകയും ചെയ്യുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം പിന്നോട്ടു പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.വിദ്യാഭ്യാസ നിലവാരം താഴ്ന്നതോടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ മികച്ച പഠനത്തിനായി അ ന്യനാടുകളിലേക്കു ചേക്കേറുന്നതു വര്‍ദ്ധിച്ചു. ഇതു വലിയ തോതില്‍ വീടുകള്‍ ഒഴിഞ്ഞുകിടക്കുകയും മനുഷ്യവിഭവശേഷി കുറയുകയും പുതിയ സംരംഭങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുന്നു.ആഗോള ഭീകരവാദപ്രസ്ഥാനങ്ങള്‍ വേരുറപ്പിക്കുന്നതും മാനവിക മൂല്യങ്ങളില്‍ ഇടിവു സംഭവിക്കുന്നതുമായ സംഭവങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്.മികവാര്‍ന്ന ഇടമെന്ന കീര്‍ത്തി സംസ്ഥാനത്തിനു നഷ്ടമാകുന്നത് ഒഴിവാക്കാനായി യൂനിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ് സ്ഥാപിച്ച് വിദ്യാഭ്യാസത്തെയും അതുവഴി മലയാളി യുവത്വത്തെയും നേര്‍വഴിക്കു നയിക്കണം.ഭാരതീയ വിജ്ഞാന ധാരയ്ക്ക് ഊന്നൽ നൽകുന്ന പാഠ്യപദ്ധതി ആയിരിക്കണം പുതി യ സർവകലാശാലയിലെന്ന ആവശ്യവും നിവേദനത്തിൽ മുന്നോട്ടു വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.