വളവന്നൂർ ബാഫഖി യത്തീം ഖാന ഹൈസ്കൂൾ സംഘടിപ്പിച്ച പ്രതിഭാദരം പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്യുന്നു.

വളവന്നൂർ :വളവന്നൂർ ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലാ – സംസ്ഥാന കലാ കായിക മത്സരങ്ങളിലും വിവിധ മത്സര പരീക്ഷകളിലും സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നത വിജയം നേടിയ പ്രതിഭകളെ സ്കൂൾ പി ടി എ കമ്മിറ്റി ആദരിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ – സംസ്ഥാന കലോത്സവങ്ങളിലും കായിക മേളയിലും ഉന്നത സ്ഥാനം നേടിയവർക്കും വൈ ഐ പി സ്‌കോളർഷിപ്പ് നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയവർക്കും ഉപഹാരങ്ങൾ നൽകി. കൂടാതെ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നും ടീച്ചിംഗ് – നോൺ ടീച്ചിംഗ് സ്റ്റാഫ് അംഗങ്ങളിൽ നിന്നും ജനപ്രതിനിധികളായ വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. പ്രധാനാധ്യാപിക പി ടി ഷാഹിന , പി ടി എ വൈസ് പ്രസിഡൻ്റ് സുനീർ വാണിയന്നൂർ , ടി റഷീബ റഹീം , അഷ്റഫ് തറമ്മൽ , പി മുഹമ്മദ് കുട്ടി , എം മുസ്തഫ എന്നിവർ പ്രസംഗിച്ചു . അബ്ദുൾ നാസർ കെ , കെ .ടി ബഹാവുദ്ദീൻ , സാദിഖ് പി പി , ഇ.പി സാജിദ , മൃദുല , ആയിഷ ഷെബ് ല , വി. പി തൻസീം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.