തിരുന്നാവായ : മാമാങ്കത്തിലെ വള്ളുവനാടിന്റെ ധീരചരിത്ര പഴമ ഉണർത്തികൊണ്ട്
ചാവേർതറയിൽ നിന്നും മാമാങ്കത്തിന്റ അങ്കവാൾ തിരുന്നാവായയിലേക്ക്
കൊണ്ട്പോയി മൂപ്പത്തിരണ്ടാം വർഷമാണ് ഈ ചടങ്ങ് അങ്ങാടിപുറത്ത് നടക്കുന്നത്.
തിരുമന്ധാംകുന്ന് ക്ഷേത്രം ദേവസ്വമാണ് ഇതിന് പ്രാഥമിക ഒരക്കങ്ങൾ ചെയ്ത് വരുന്നത്. രാവിലെ ആയുധ അഭ്യാസികൾ ചാവേർ സ്മൃതിനടത്തിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.
മഞ്ഞളാംകുഴി അലി എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്യ്തു. വള്ളുവനാട് രാജാവിന്റെ പ്രതിനിധി ചാവേർ കുടുബത്തിലെ പണിക്കൻമാരുടെ പ്രതിനിധി ബി എം ശ്രീജിത്ത് പണിക്കരുടെ സാനിധ്യത്തിൽ മാമാങ്ക ആഘോഷ സ്വാഗത സംഘം ചെയർമാൻ ഉള്ളാട്ടിൽ രവിന്ദ്രൻ എം എൽ എ മഞ്ഞളാംകുഴി അലിയിൽ നിന്നും അങ്കവാൾ ഏറ്റ് വാങ്ങി.
തിരുമാന്ധാംകുന്ന് ക്ഷേത്രം ദേവസ്വം പ്രതിനിധി ഈശ്വര പ്രസാദ് വേണുഗോപാലിൻ്റെ സാന്നിദ്ധ്യത്തിൽ
റി എക്കൗ പ്രസിഡന്റ് പുവ്വത്തങ്കൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു.. തൊണ്ണൂറ്റി അഞ്ചിൽ പ്രഥമ അങ്കവാൾ യാത്ര ഉദ്ഘാടനം ചെയ്ത മിത്രശരം സി.വി.സദാശിവന് ചടങ്ങിൽ ആദരവ് നൽകി. പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ്,അഡ്വ: നജ്മാതബ്സീറ മുഖ്യ പ്രഭാഷണം നടത്തി . എം കെ .സതിഷ് ബാബു, ഡോ.എൻ ശുദ്ധോധരൻ , സതീഷൻ കളിച്ചാത്ത്,എ കെ. പ്രേമൻ, കെ ടി ഹംസ , സുരേഷ് തെക്കിട്ടിൽ, ഇല്യാസ് പള്ളത്ത് എന്നിവർ പങ്കെടുത്തു.

ജില്ലാ ആസ്ഥാനത്ത് ഡി ടി പി സി യുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിന് പ്രശസ്ഥ കവി രാം മോഹൻ, ഹനീഫ് രാജാജി ,അനിൽ മലപ്പുറം, കെ വി മൊയ്
തീൻ കുട്ടി , കെ കെ റസാക്ക് ഹാജി തിരൂർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു . കോട്ടക്കൽ ആര്യവൈദ്യശാലയിൽ നടന്ന സ്വീകരണത്തിൽ മനേജിംഗ് ട്രസ്റ്റി ഡേ: പി മാധവൻ കുട്ടി വാര്യർ ,ശൈലജ വാര്യർ ഷംസു കുന്നേക്കാട്ട്, വി കെ സിദ്ധീഖ്, അയപ്പൻ കുറുമ്പത്തൂർ, ഉണ്ണികൃഷ്ണൻ തുടങ്ങിയവ സംസാരിച്ചു.
തിരൂർ ഉള്ളാട്ടിൽ സോപാനം തറവാട്ടിലെ സ്വീകരണത്തിൽ ഗ്രാമപഞ്ചാത്ത് അംഗം രാഗേഷ്, രജ്ഞിനി ടീച്ചർ , ശാലിനി പ്രദീപ്, ഉമ്മർ ചിറക്കൽ എന്നിവർ സംസാരിച്ചു.
തിരുനാവായ നിലപാട് തറയിൽ മാമാങ്കം ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ
കാടാമ്പുഴ
മൂസഗുരുക്കൾ അങ്കവാൾ ഏറ്റ് വാങ്ങി. കെ പി അലവി, സി കളർ , അസ്കർ പല്ലാർ , സോളമൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.