റെജി

രവിമേലൂർ

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.*

പുതുക്കാട് : 16-11-2025 തിയ്യതി രാവിലെ 09.30 മണിയോടെ കല്ലൂർ മാവിൻചുവട് സ്വദേശി തെങ്ങിൽ വീട്ടിൽ റെജി 55 വയസ് എന്നയാളുടെ വീട്ടിൽ നിന്നാണ് റെജിയെ സർക്കാർ നിയമം മൂലം നിരോധിച്ച 2.300 ലിറ്റർ വാറ്റു ചാരായവുമായി പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

റെജി പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2005 ൽ ചാരായം വാറ്റിയ കേസിലും, അമിതമായ ലാഭം ഉണ്ടാക്കുന്നതിനായി പണം പന്തയം വെച്ച് ചീട്ടു കളിച്ച കേസിലും പ്രതിയാണ്.

പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആദം ഖാൻ,സബ് ഇൻസ്‌പെക്ടർ പ്രദീപ് എൻ, പ്രോബേഷൻ എസ്ഐ വിഷ്ണു, ജിഎസ്ഐ മാരായ സുധീഷ്,ജോബി, ധനലക്ഷ്മി എസ്സിപിഒ മാരായ ബിജു, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Leave a Reply

Your email address will not be published.