
മലപ്പുറത്തിന്റെ ഗേറ്റ് വേയും ചരിത്ര സാംസ്കാരിക സാമ്പത്തിക കേന്ദ്രങ്ങളുടെ ഹാബ്ബുo മികച്ച വരുമാനം റെയിൽവേക്ക് നൽകുന്ന പരമ പ്രദാനമായ തിരൂർ റെയിൽവേ സ്റ്റേഷനിൽ കിഴക്കു ഭാഗത്ത് ഉള്ള ടിക്കറ്റ് കൗണ്ടർ അടച്ചുപൂട്ടിയത്തിന് എതിരെ മലബാർ ട്രെയിൻ പാസ്സഞ്ചർസ് വെൽഫയർ അസോസിയേഷൻ പ്രതിഷേധo രേഖപ്പെടുത്തി
തിരൂർ:അമൃത് ഭരത് പദ്ധതിയിൽ ഉൾപ്പെടുത്തി 3 വർഷങ്ങൾ മുമ്പ് ആരംഭിച്ച റിസർവേഷൻ കൗണ്ടർ റെയിൽവേ അധികൃതർ ഒരു സുപ്രഭാതത്തിൽ ജീവനക്കാർ ഇല്ല എന്ന പേര് പറഞ്ഞു അടച്ചു
പൂട്ടിയത് യാത്രക്കാർക്ക് കൂനിന്മേൽ കുരുവായി
കോടികൾ മുടക്കി നൂതമാമായ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി യാത്രക്കാരെ പിഴിയുമ്പോൾ യാത്രക്കാർക്ക് ഏറ്റവും ആവശ്യമായ ടിക്കറ്റ് റിസർവ് ചെയ്യാൻ 3 പ്ലാറ്റ്ഫോം ലൂടെ കേറി ഒന്നിൽ എത്തി ടിക്കറ്റ് റിസർവ് ചെയ്തു തിരിച്ചു പോകേണ്ടുന്ന അവസ്ഥ ആണ് ഉള്ളത്.യാത്രക്കാരുടെ ഒരുപാട് കാലത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് സ്റ്റേഷന് കിഴക്ക് ഭഗത്തേക്ക് ഒരു കൗണ്ടർ സംവിധാനം കിട്ടിയത്. അതാണ് ഇപ്പൊൾ അടച്ചു പൂട്ടിയിരിക്കുന്നത്. ഇത് റെയിൽവേ യാത്രക്കാരോട് കാണിക്കുന്ന അവഗണയുടെ മറ്റൊരു ഉദാഹരണം കൂടി ആണ്. മൂന്നാം പ്ലാറ്റ്ഫോമിൽ എത്തി ഒന്നാം പ്ലാറ്റ്ഫോമിൽ റിസർവ് ചെയ്യാൻ വരുന്ന ആളുകളെ ടിക്കറ്റ് ഇല്ല എന്നപേരിൽ പിഴ ചുമത്താനും അധികാരികൾ മടിക്കുന്നില്ല.
സ്വകാര്യ മേഖലയെയും കുത്തക കമ്പനി കളെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവർത്തികൾ അധികാരികൾ നിർത്തണം എന്നും.യാത്ര ടിക്കറ്റ് പോലും സ്റ്റേഷൻ കൗണ്ടറിൽ നിന്നും നൽകാതെ പുറത്ത് ഉള്ള സ്വകാര്യ വ്യക്തികളിൽ നിന്നും വാങ്ങിക്കേണ്ട അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്.
റെയിൽവേയുടെ ഈ നടപടിക്ക് എതിരെ മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫയർ അസോസിയേഷൻ പ്രതിഷേധിച്ചു.
പ്രസിഡന്റ് കെ രഘുനാഥ് ഓർഗാനൈസിങ്ങ് സിക്രട്ടറി ഫിറോസ് ഫിസ, കെകെ റസാഖ് ഹാജി തിരൂർ .ഹാരിസ് ഫറോക്ക്,ഉണ്ണികൃഷ്ണൻ കോടമ്പുഴ, പ്രമോദ്,രതീഷ്,കൂടാതെ വിദ്യാർത്ഥികളും അദ്ധ്യാപികമാരും പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.
Leave a Reply