സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൻ്റെ ട്രോഫി കമ്മറ്റി സംഘാടക സമിതി യോഗംകെ. എസ്. ടി.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം. അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ :നവംബർ 27 മുതൽ 30 വരെ തിരൂർ ബോയ്സ് ഹയർ സെക്കണ്ടറിസ്കൂൾ കാമ്പസിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കാളികളാകുന്ന എല്ലാ മത്സരാർത്ഥികൾക്കും ട്രോഫികൾ നൽകുമെന്ന് ട്രോഫി കമ്മറ്റി അറിയിച്ചു.കെ.എസ്.ടി.യു.വിന്റെ നേതൃത്വത്തിലുള്ള
ട്രോഫി കമ്മറ്റി ചെയർമാൻ പ്രഫ:ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യാണ്.
ട്രോഫി കമ്മറ്റി സംഘാടക സമിതി യോഗം തിരുരിൽ സംസ്ഥാന പ്രസിഡണ്ട് കെ.എം.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി മജീദ് കാടേങ്ങൽ അധ്യക്ഷത വഹിച്ചു. കൺവീനർ. ഇ.പി.എ.ലത്തീഫ് ആ മുഖഭാഷണം നടത്തി. എൻ.പി മുഹമ്മദലി, കോട്ട വീരാൻ കുട്ടി, , ടി.വി. റംഷീദ,നാസർ മങ്കട എന്നിവർ
പ്രസംഗിച്ചു. ജോ: കൺവീനർ. ജലീൽ വൈരങ്കോട് സമാപന ഭാഷണം നടത്തി.

Leave a Reply

Your email address will not be published.