മലപ്പുറം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെഡിസ്‌ക്, സമഗ്ര ശിക്ഷാ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി 8.0 ശാസ്ത്രപഥത്തിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ആലത്തിയൂർ കെ.എ ച്ച്.എം.എച്ച്.എസ്.എസ് ഒന്നാമത്. 21 കുട്ടികളുടെ ഏഴ് ആശയങ്ങൾ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വൈ.ഐ.പി ശാസ്ത്രപഥം 8.0 യിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചത് ഈ സ്കൂളിൽ നിന്നാണ്. ഇതിനു മുൻപും സ്കൂൾ ടീമിന് ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയിച്ച് ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിച്ചിട്ടുണ്ട്. സ്കൂൾ വൈ.ഐ.പി ക്ലബ്ബ് കോർഡിനേറ്റർ കെ. വി.ഷൗക്കത്ത്, പി.ടി.എ പ്രസിഡൻ്റ് ടി. എൻ ഷാജി, പ്രിൻസിപ്പൽ സോണിയ സി.വേലായുധൻ,പ്രധാനാധ്യാപിക എം.ബിന്ദു, സ്റ്റാഫ് സെക്രട്ടറിമാരായ കെ. നൗഫൽ, ടി.പി സുബൈർ, അധ്യാപകരായ ബി. എസ്.ബിനീഷ്, ബി. ആർ .സി കൺവീനർ എ.സി.പ്രവീൺ,കെ. സഫിയ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.