
തിരൂർ : മംഗലം വാളമരുതൂർ ദുർഗാ ക്ഷേത്രത്തിന് സമീപം ക്ഷേത്ര പൂജാരിയെയടക്കം
5 പേരെ തെരുവുനായ ആക്രമിച്ചു കടിച്ചു പരിക്കേപ്പിച്ചു. അതേ തെരുവ് നായ ഒന്നര കിലോമീറ്റർ അപ്പുറം ചിറക്കലങ്ങാടിയിൽ വെച്ചും ഒരാളെ കടിയ്ക്കുകയായിരുന്നു. പൂജാരി അഭിലാഷ് (31), മനേരിൽ പ്രജീഷ് (27), കളരിക്കൽ മിറൻ (29), കൊൽക്കത്ത സ്വദേശി സുരാജ്,നെല്ല പാട്ട് പടിക്കൽ അജയൻ ( 41 )
എന്നിവരെയാണ് രാത്രി ഏഴ് മണിയോടെയാണ് തെരുവ് നായ ആക്രമിച്ചത്. ക്ഷേത്ര പൂജാരി ക്ഷേത്രം നട അച്ചതിന് ശേഷം വീട്ടിലേയ്ക്ക് പോകുവാനായി സ്കൂട്ടറിൽ കയറി ഇരിക്കുന്നതിനിടെ തെരുവ് നായ ഓടി വന്ന് ആക്രമിക്കുകയായിരുന്നു. കൊൽക്കത്ത സ്വദേശിയുടെ പരിക്ക് ഗുരുതരമാണ്. മറ്റുള്ളവർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
Leave a Reply