*നെറ്റ്‌വ റെസിഡൻസിൻ്റെ ഓണക്കോടി അമ്പലക്കുളങ്ങര ക്ഷേത്ര ജീവനക്കാരി സരസ്വതി മന്താരത്തിന് തിരൂർ സർക്കിൾ ഇൻസ്പെക്ടർ റഫീഖ് നൽകികൊണ്ട് ആദരിച്ചു*

തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഓണാഘോഷമാണ് ഈ പ്രാവശ്യം നടത്തിയത്. ആറുപതിറ്റാണ്ടായി തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര ദേവി ക്ഷേത്രത്തിൽ ജോലി ചെയ്തു വരുന്ന സരസ്വതി മന്താരത്തിനും , മൂന്നു പതിറ്റാണ്ടായി തിരൂർ തൃക്കണ്ടിയൂർ പ്രദേശങ്ങളിൽ പേപ്പർ ബോയ് ആയി ജോലി ചെയ്യുന്ന ഷിബു വയ്യാട്ടിനും തിരൂർ സർക്കിൾ ഇൻസ്പെക്ടർ റഫീഖ് സാർ ഓണക്കോടി നൽകി ആദരിച്ചു. പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. മാവേലിത്തമ്പുരാന്റെ സാന്നിധ്യം ആഘോഷ പരിപാടിക്ക് മാറ്റുകൂട്ടി (ആർകെ താനൂർ) സെക്രട്ടറി കെപി നസീബ് അധ്യക്ഷതവഹിച്ച ചടങ്ങിൽ രക്ഷാധികാരി കെകെ അബ്ദുൽ റസാഖ് ഹാജി ഓണ സന്ദേശം നൽകി.

തിരൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെകെ അബ്ദുസ്സലാം മാസ്റ്റർ, വാർഡ് കൗൺസിലർ അഡ്വക്കറ്റ് ജീന ഭാസ്കർ, കോർവ സ്റ്റേറ്റ് വനിതാ വിഭാഗം പ്രസിഡൻറ് സതീദേവി കുളങ്ങര, കെകെ അബ്ദുൽ റഷീദ്, വിപി ഗോപാലൻ, കെഎം അഷറഫ്, എംപി രവീന്ദ്രൻ, ഹാജറ വേങ്ങാട്ട്, ഷമീർ ബാബു വെളിയംപാട്ട്, ഇവി കുത്തുബുദ്ധീൻ, ഗീത എംവി , സിന്ധു മംഗലശ്ശേരി , മമ്മിക്കുട്ടി മൂരിക്കുന്നത്ത്, ഷീജ രവി, എന്നിവർ സംസാരിച്ചു. നെറ്റ്‌വ വനിതാവിഭാഗം പ്രവർത്തകർ പൂക്കളം ഒരുക്കിയും പായസം വിതരണം ചെയ്തും പരിപാടി കെങ്കേമമാക്കി.

Leave a Reply

Your email address will not be published.