രവിമേലൂർ
കൊടകര : കനത്ത മഴയിൽ കൊടകരയിൽ പഴക്കം ചെന്ന രണ്ടു നില കെട്ടിടം ഇടിഞ്ഞു വിണു മൂന്ന് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു
ഇന്ന് കാലത്ത്6 മണിയോടുകൂടിയായിരുന്നു അപകടം. കാലങ്ങൾ പഴക്കമുള്ള രണ്ടു നില കെട്ടിടമാണ് ഇടിഞ്ഞു വീണത്. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടം ആയിരുന്നു – 17 തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടമാണ് വീണത് -14 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു -3 തൊഴിലാളികൾ കെട്ടിടത്തിനിടയിൽ കുടുങ്ങിയെന്നാണ് സംശയം, ഫയർ ഫോഴ്സ് യൂണിറ്റുകളും, പോലീസുമെത്തി രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കയാണ് ! തൊഴിലാളികൾ ഉപയോഗിച്ചിരുന്ന മൂന്ന് സൈക്കിളുകൾ രക്ഷാപ്രവർത്തനത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്

Leave a Reply