ചേരിതിരിഞ സംഘട്ടത്തിനിടയാക്കി
ആലുങ്ങൽ ബീച്ചിൽ സംഘർഷം
പരപ്പനങ്ങാടി : ഒളിഞ്ഞും തെളിഞ്ഞും ലഹരി വാണിഭത്തിൽ പങ്കുകൊള്ളുന്നവരോട് ഒരു ദാക്ഷിണ്യമുണ്ടാവില്ലന്ന ആലുങ്ങൽ ബീച്ചിൽ രൂപം കൊണ്ട ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ്മയുടെ മുന്നറിയിപ് ചില കേന്ദ്രങ്ങളെ പ്രകോപിതരാക്കി.
ചില വീടു കയറിയുള്ള ശക്തമായ മുന്നറിയിപ്പാണ് ചേരിതിരിഞ്ഞ സംഘർഷത്തിനിടയാക്കിയത്.
നാട്ടുകാരുടെ മുന്നറിയിപ് സംഘടിത ലഹരി വാണിഭ ലോഭിയെ പ്രകോപിതരാക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
വീട്ടിലേക് കയറി വന്നത് കുടുംബങ്ങൾക്ക് നേരെയുള്ള നീക്കമായി പ്രചരിപ്പിക്കപെട്ടത് കുടുംബ പ്രശ്നമായി മാറുകയും കുടുംബാംഗങ്ങൾ ചാലിയം , താനൂർ ഭാഗങ്ങളിൽ നിന്നെത്തുകയും ചെയ്തു. തുടർന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചു.
ചാലിയം സ്വദേശിയുടെ തല പൊട്ടിയതായും സ്ത്രീകളുൾപ്പെടെ കുടുംബാംഗങ്ങളെ ആശുപത്രിയിൽ ചികിത്സ തേടിയതായും അറിയുന്നു.
പരപ്പനങ്ങാടി അങ്ങാടി ഹാർബറിനടുത്തെ തീരത്ത് വെച്ചാണ് ബുധനാഴ്ച്ച വൈകിട്ട് ആറെ മുപ്പതോടെ സംഘട്ടനമുണ്ടായത്. താനൂർ ഡി. വി എസ്. പി സ്ഥലത്തെത്തിയ ശേഷമാണ് രംഗം ശാന്തമായത്.
ലഹരി വ്യാപനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കെ. സി. ഷാജഹാൻ , ഏ . പി . ഉമ്മർ , വി പി. ഫൈസൽ , എം. പി . ബഷീർ , വി . പി . ഫിറോസ് , കെ. പി. യൂസഫ് എന്നിവരെ പരിക്കേറ്റ നിലയിൽ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് എഫ് ഐ ആർ രേഖപെടുത്തിയിട്ടില്ലന്നും വ്യാഴാഴ്ച്ച ഇതു സംബന്ധിച്ച് നടപടി കൈകൊള്ളുമെന്നും പൊലിസ് പറഞ്ഞു. എന്നാൽ ഒരാളെ പൊലീസ് കസ്റ്റഡയിലെടുത്തതായി അറിയുന്നു.
അതെ സമയം സംഭവം കുടുംബ വിഷയമല്ലന്നും ലഹരി ലോബിയുടെ പിറകിൽ നിന്നുള്ള കളിയാണന്നും നാട്ടുകാർ ഒറ്റ കെട്ടായി ലഹരി മാഫിയക്കെതിരെ രംഗത്തുണ്ടാകുമെന്നും നാട്ടുകാർ പറയുന്നു.
Leave a Reply