തൃശ്ശൂർ :ടൈൽ വിരിച്ചതിലെ അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴുവിൽ വെസ്റ്റിലെ തോട്ടുപുര വീട്ടിൽ നന്ദനൻ.ടി.ബി.ഫയൽ ചെയ്ത ഹർജിയിലാണ് കീഴ്പ്പുള്ളിക്കരയിലെ വലിയപറമ്പിൽ വീട്ടിൽ വി.ജി.മോഹനനെതിരെ ഇപ്രകാരം വിധിയായതു്. നന്ദനൻ ടൈൽ വിരിക്കുന്ന പണികൾ മോഹനനെ ഏൽപ്പിക്കുകയായിരുന്നു. യഥാസമയം പണികൾ പൂർത്തിയാക്കിയില്ലെന്ന് മാത്രമല്ല പണികൾ ചെയ്തതിൽ അപാകതകളുമുണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. ടൈൽ വിരി എറ്റെടുത്തിട്ടില്ലെന്നും ടൈൽ വിൽപ്പന നടത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എതിർകക്ഷിയുടെ വാദം.എന്നാൽ എതിർവിസ്താരത്തിൽ ടൈൽ വില്പന നടത്തിയതു് താനല്ലെന്ന് എതിർകക്ഷി സമ്മതിക്കുകയായിരുന്നു. മറ്റൊരു ടൈൽ ഡിപ്പോയിൽ നിന്ന് ടൈലുകൾ ഹർജിക്കാരന് വാങ്ങിക്കൊടുത്തു എന്നതായി അടുത്ത വാദം. എതിർകക്ഷിയുടെ മൊഴികൾ വിശ്വസനീയമല്ലെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
FlashNews:
വഖഫ് നിയമത്തിനെതിരെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കും
വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം, പോലീസ് നിലപാടിൽ ദുരൂഹത
ലഹരി വിരുദ്ധ ജാഗ്രതാ സദസ്സ്
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ റിമാന്റിൽ
വഖ്ഫ് ഭേദഗതി നിയമം അംഗീകരിക്കില്ല:എസ്.ഡി.പി.ഐ
10 വർഷത്തെ സേവനം പൂർത്തീകരിച്ചു സ്ത്രീ രോഗ വിദഗ്ധ DR. LIBI MANOJ
മതേതര ശക്തികൾ ഇനിയും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ സർവനാശം”:
അനിൽ കുമാർ പത്തനംതിട്ടയ്ക്ക് ഒ ഐ സി സിയുടെ ആദരവ്
ജനബാഹുല്യത്തിൽ മുങ്ങിഇശൽ മക്ക “മർഹബ ഈദ്”
SMA മലപ്പുറം വെസ്റ്റ് ജില്ലാമാനേജ്മെന്റ് കോൺഫ്രൻസ് നേതാക്കളുടെ മദ്റസ പര്യടനം
കൊടിഞ്ഞി ഫൈസൽ വധം വിസ്തരിക്കാനുള്ളത് 207 സാക്ഷികളെ
പറവകൾക്ക് തണ്ണീർ കുടം’ പദ്ധതിയുമായി സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ് വിദ്യാർത്ഥികൾ
NH 544 ന്റെ ഗതാഗതകുരുക്കഴിക്കാൻ താല്കാലിക പാതയൊരുക്കി തൃശ്ശൂർ പോലീസ്
സിൽസില നൂരിയ്യ ത്വരീഖത്ത് സമ്മേളനത്തിന് തുടക്കമായി
എസ് സി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്യുന്നില്ലെന്ന് പരാതി
നമ്മളൊന്ന് വെട്ടത്ത് നാട് ചരിത്രകൂട്ടായ്മ
ഭരണകക്ഷി സംഘടനകളുടെ അടിമത്തം ഭയാനകം :ബാബു നാസർ
ഇഡി പേടി വെള്ളാപ്പള്ളിയെ വിറളി പിടിപ്പിക്കുന്നു: സിപിഎ ലത്തീഫ്
ചേലക്കരയിൽ ശ്രീനാരായണ ടാലൻറ് സെർച്ച് എക്സാമിനേഷൻ നടത്തി
പ്രാദേശികം
Leave a Reply