രവി മേലൂർ
മുരിങ്ങൂർ – അടിപ്പാത നിർമ്മാണത്തിൻ്റെയും, സർവ്വീസ് റോഡിൻ്റെയും അശാസ്ത്രീയ നിർമ്മാണത്തിൽ രണ്ടു പേർ
കാനയിൽ വീണ് അപകടം സംഭവിച്ചതിൻ്റെ അടിസ്ഥാനത്തിൽ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുനിതയുടെയും, കൊരട്ടി പോലീസ് SHO അമൃത് രംഗൻ്റെയും നേതൃത്വത്തിൽ ഹൈവേ വർക്ക് ചീഫുമായി ചർച്ച ചെയ്തു.
നിലവിൽ നടക്കുന്ന അടിപ്പാത നിർമ്മാണം സംബന്ധിച്ച് ഹൈവേ വർക്കിൻ്റെ ചീഫിനേയും. എൻജീനീയേഴ്സിനേയും വർക്ക് സൈറ്റിൽ വിളിച്ചു വരുത്തി അപാകതയെക്കുറിച്ച് വിശദമായി സംസാരിക്കുകയും, ഇപ്പോഴത്തെ വർക്കിൻ്റെ കാര്യങ്ങൾ വിലയിരുത്തി വേണ്ട ഉചിതമായ കാര്യങ്ങൾ ചെയ്യണമെന്ന് നിർദ്ദേശിച്ചു
അപകടത്തിൽ പെട്ട സത്യന് വേണ്ട ചികിത്സാ സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
സംഭവത്തിനു ശേഷം മുരിങ്ങൂർ ജംഗ്ഷനിൽ അനുഭവപ്പെട്ട ട്രാഫിക്ക് ജാം ഇന്നുവരെ കാണാത്ത തരത്തിൽ തൃശൂർ അതിർത്തി പ്രദേശമായ കറുകുറ്റി മുതൽ – വടക്ക് പോട്ട ധ്യാന കേന്ദ്രം വരെ നീളുന്നതായിരുന്നു ! കൊരട്ടി SHO അമൃത് രംഗൻ്റെ നേതൃത്വത്തിൽ ഹൈവേ പോലീസും, രണ്ടു വണ്ടി പോലീസുമെത്തി ദ്രുതഗതിയിൽ ബ്ലോക്ക് നിയന്ത്രിക്കാൻ സാധിച്ചു! ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്ന ജോലിക്കാരും ! നോമ്പുതുറയ്ക്ക് വേണ്ടി മാർക്കറ്റിലേയ്ക്ക് വരുന്ന ഭക്തരുടെയും വൻ തിരക്കാണ് ഇന്നലെ മുരിങ്ങൂർ ജംഗ്ഷനിൽ കാണാൻ സാധിച്ചത്.
Leave a Reply