രവി മേലൂർ
മേലൂർ:അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന സർവ്വീസ് റോഡിൻ്റെ പണികൾ പൂർത്തികരിക്കാതെയാണ് അടിപ്പാത നിർമാണം ദ്രുതഗതിയിൽ നടക്കുന്നത് – ഇതിനെതിരെ പഞ്ചായത്തും, നാട്ടുകാരും, രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകരും ഒത്ത് ചേർന്ന്, അടിപ്പാത നിർമ്മാണം ശരിയായ രീതിയിലല്ല നടക്കുന്നത്,
ഈ പ്രവർത്തനം നിറുത്തി വച്ച് എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ അടിപ്പാത നിർമ്മാണം നടത്തണം എന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നു
ഇതൊന്നും വകവയ്ക്കാതെ സർവ്വീസ് റോഡിൻ്റെ പണികൾ പൂർത്തീകരിക്കാതെ വാഹനങ്ങൾക്കും, വഴിയാത്രക്കർക്കും , ജീവൻ കളയാതെ വീട്ടിൽ എത്തി പറ്റാൻ കഴിയാത്ത രീതിയിലാണ് ഇപ്പോഴത്തെ അടിപ്പാത നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്.!

കുറച്ചു പണികൾ മാത്രം പൂർത്തിയാക്കിയ സർവ്വീസ് റോഡിൻ്റെ സ്ലാബുകൾ വാഹനങ്ങൾക്കും, യാത്രക്കാർക്കും , വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്!
സ്ലാബു പണികൾ വളരെ മോശമായ രീതിയിലാണ് ഇപ്പോഴത്തെ അവസ്ഥ,
വാർത്തിട്ടിരിക്കുന്ന സ്ലാബ്ബുകളുടെ കമ്പികൾക്ക് പറയത്തക്ക ബലമില്ല, വാർത്തിട്ടിരിക്കുന്ന സ്ലാബ്ബുകൾക്ക് വേണ്ടത്ര രീതിയിൽ ക്യൂറിംങ്ങ്(വെള്ളത്തിൻ്റെ നനയ്ക്കൽ) ആവശ്യത്തിന് കിട്ടാതെ മുഴുവൻ സ്ലാബ്ബുകളും നെടുകെ പൊട്ടിയിരിക്കയാണ് !തന്നെയുമല്ല സ്ലാബ്ബുകളിൽ ഉപയോഗിച്ചിരിക്കുന്ന കമ്പികൾ വളരെ ബലം കുറഞ്ഞ കമ്പികൾ ആണ് !
രണ്ടു ദിവസം മുൻപ് ഒരു വൃക്തി സ്ലാബിടാതെ, വേണ്ടത്ര സുരക്ഷ ബോർഡുകൾ സ്ഥാപിക്കാത്ത കാരണം, ഏകദ്ദേശം നാല് അടി താഴ്ചയുള്ള കമ്പികൾ കൂർത്ത് നില്ക്കുന്ന കുഴിയിൽ വീഴുകയുണ്ടായി-രക്തത്തിൽ കുളിച്ച് കിടക്കുന്ന അദ്ദേഹത്തെ നാട്ടുകാർ ചേർന്ന് പുറത്തെടുക്കുകയാണ് ചെയ്തത്! അദ്ദേഹത്തിൻ്റെയും, കുടുംബത്തിൻ്റെയും ഭാഗ്യം കാരണം ജീവൻ തിരിച്ചു കിട്ടി !
ഇന്ന്(ശനി) കാലത്ത് 7 മണിയ്ക്ക് (സത്യൻ അന്നമനടയിൽ താമസം ) ,മകനെ ജോലിയ്ക്ക് റയിൽവേ സ്റ്റേഷനിൽ കൊണ്ടു വിട്ട് തിരിച്ചു വരുമ്പോൾ – വാർത്തിട്ടിരുന്ന സ്ലാബ്ബ് വട്ടം ഒടിഞ്ഞ് ടൂവീലർ കുഴിയിൽ വീണ് അദ്ദേഹത്തിൻ്റെ നട്ടെല്ലിന് ക്ഷതം പറ്റുകയും ! പിന്നീട് അദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.’
മുരിങ്ങൂരിൽ നടക്കുന്ന അടിപ്പാത നിർമ്മാണം ഇന്നത്തെ അവസ്ഥയിലാണ് നടക്കുന്നതെങ്കിൽ ഇവിടെ ഇനിയും അപകടമുണ്ടാകും. ഇത് കണ്ടില്ലെന്ന് നടിക്കുന്ന ജില്ലാ ഭരണകൂടവും. സ്ഥലം MLA യും , MP യും , മറ്റ് ഉദ്യോഗസ്ഥരും മറുപടി പറയണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Leave a Reply